വിവാദ ഫേസ്ബുക്ക് പോസ്റ്റ്; പി ബാലചന്ദ്രന്‍  എംഎല്‍എയോട് വിശദീകരണം തേടി സിപിഐ

തൃശൂര്‍- രാമായണവുമായി ബന്ധപ്പെട്ട വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ ബാലചന്ദ്രന്‍ എംഎല്‍എയോട് വിശദീകരണം തേടി സിപിഐ. ഈ മാസം 31ന് ജില്ലാ എക്സിക്യൂട്ടിവില്‍ നേരിട്ടെത്തി വിശദീകരിക്കണമെന്നാണ് നിര്‍ദേശം. വിഷയം ചര്‍ച്ച ചെയ്യാനാണ് 31ന് ജില്ലാ എക്സിക്യൂട്ടീവ് യോഗം വിളിച്ചത്. മറുപടി ചര്‍ച്ച ചെയ്തശേഷം ബാലചന്ദ്രനെതിരെ നടപടി വേണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും.
പോസ്റ്റ് പിന്‍വലിച്ച് എംഎല്‍എ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഫേസ്ബുക്ക് തിരിച്ചടിയാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. നിലവിലുണ്ടായിരുന്ന അനുകൂല സാഹചര്യം പ്രതികൂലമാക്കിയെന്ന കടുത്ത വിമര്‍ശമാണ് സി.പി.എം -സി.പി.ഐ നേതാക്കള്‍ എം.എല്‍.എക്കെതിരെ ഉന്നയിക്കുന്നത്.

Latest News