മസാലച്ചായയില്‍ തുടങ്ങാം പ്രഭാതം, ഉന്മേഷത്തോടെ

രാവിലെ ചായ കുടിക്കാതെ ആര്‍ക്കും പ്രഭാതമായെന്ന് തോന്നില്ല. സാധാരണ ചായക്ക് പകരം മസാലച്ചായ ആയാലോ. ഉന്മേഷം പകരാന്‍ അതുമതി.
എങ്ങനെയാണ് മസാലച്ചായ ഉണ്ടാക്കുകയെന്ന് നോക്കാം.
അടുപ്പില്‍ വെച്ച ചായപ്പാത്രത്തില്‍ വെള്ളമൊഴിച്ച് തിളപ്പിക്കുക. ചതച്ച ഇഞ്ചി, ഗ്രാമ്പു, ഏലക്ക, പട്ട എന്നിവ ചേര്‍ക്കുക. നല്ലപോലെ തിളക്കുന്നതുവരെ കാത്തിരിക്കുക. നല്ലപോലെ തിളച്ച ശേഷം ആവശ്യത്തിന് തേയില ചേര്‍ത്ത് വീണ്ടും ലോ ഫ്‌ളെയ്മില്‍ തിളപ്പിക്കുക. നേരത്ത തിളപ്പിച്ചുവെച്ച പാല്‍ ഇതിലേക്ക് ചേര്‍ക്കുക. ആവശ്യത്തിന് പഞ്ചസാര ചേര്‍ത്ത് ഇളക്കുക. തീയണച്ച ശേഷം തിളപ്പ് മാറുന്നതുവരെ കാത്തിരുന്ന ശേഷം ഗ്ലാസ്സിലേക്ക് ഒഴിക്കുക.

 

Latest News