അബഹയില്‍ കാറുകള്‍ കൂട്ടിയിടിച്ച് നാലു മരണം

അബഹ - മഹായില്‍, ബഹ്ര്‍ അബൂസകീന റോഡില്‍ രണ്ടു കാറുകള്‍ കൂട്ടിയിടിച്ച് നാലു യുവാക്കള്‍ മരണപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ മഹായില്‍ ജനറല്‍ ആശുപത്രിയിലേക്ക് നീക്കി. മൃതദേഹങ്ങള്‍ ഇതേ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണപ്പെട്ടവരില്‍ മൂന്നു പേര്‍ക്ക് 16 വയസ് വീതവും ഒരാള്‍ക്ക് 18 വയസുമാണ് പ്രായം.

 

Tags

Latest News