യു.എന്‍ ജീവനക്കാര്‍ക്കെതിരായ ആരോപണം, സ്വിസ് സഹായം നല്‍കുന്നതില്‍ സംശയം

ഗാസ - ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കുള്ള യു.എന്‍ ഏജന്‍സിക്ക് സ്വിസ് സഹായം ലഭിക്കുന്നതില്‍ സംശയം.
നിരവധി യു.എന്‍.ആര്‍.ഡബ്ല്യു.എ ജീവനക്കാര്‍ക്കെതിരെയുള്ള ഗുരുതര ആരോപണങ്ങളില്‍ വ്യക്തത വരുന്നതുവരെ ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കുള്ള യു.എന്‍ ഏജന്‍സിക്ക് സഹായം നല്‍കുന്നതില്‍ തീരുമാനമൊന്നും എടുക്കില്ലെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് അറിയിച്ചു.
ഒക്‌ടോബര്‍ 7ന് ഇസ്രായിലിനുള്ളില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ നിരവധി യു.എന്‍.ആര്‍.ഡബ്ല്യു.എ ജീവനക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ഇസ്രായിലിന്റെ ആരോപണങ്ങളില്‍ അത്യധികം ആശങ്കയുണ്ടെന്ന് സ്വിസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
യു.എന്‍.ആര്‍.ഡബ്ല്യു.എയിലേക്കുള്ള രാജ്യത്തിന്റെ വാര്‍ഷിക സംഭാവന, സമീപ വര്‍ഷങ്ങളില്‍ ഏകദേശം 20 ദശലക്ഷം സ്വിസ് ഫ്രാങ്കുകള്‍ (23 മില്യണ്‍ ഡോളര്‍) 2024ലേക്ക് ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് സ്വിസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യു.എന്‍.ആര്‍.ഡബ്ല്യു.എ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരായ ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതുവരെ പണം നല്‍കുന്നതിനെക്കുറിച്ച് ഒരു തീരുമാനവും എടുക്കില്ലെന്ന് മന്ത്രാലയം പറഞ്ഞു.


നാടുവിട്ടതോടെ ഭാര്യക്ക് രണ്ട് ബന്ധുക്കളുമായി അവിഹിതം; സൗദിയിലുള്ള ഭര്‍ത്താവിന് സഹിച്ചില്ല


 

Latest News