താന്‍ കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല, സി ആര്‍ പി എഫ് സുരക്ഷ കേന്ദ്ര തീരുമാനമെന്ന് ഗവര്‍ണ്ണര്‍

തിരുവനന്തപുരം - താന്‍ കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും സി ആര്‍ പി എഫ് സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദം തീരുമാനിച്ചതാണെന്നും ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പോലീസുകാര്‍ നോക്കി നില്‍ക്കെയാണ് പ്രതിഷേധക്കാര്‍ അഴിഞ്ഞാടിയതെന്ന് ഗവര്‍ണര്‍ പറഞ്ഞു. പോലീസുകാര്‍ക്ക് മുഖ്യമന്ത്രി കടിഞ്ഞാണിടുകയാണ്. മുഖ്യമന്ത്രിയാണ് ഇങ്ങനെ പോയതെങ്കില്‍ ഈ പ്രതിഷേധം ഉണ്ടാകുമോയെന്നും ഗവര്‍ണര്‍ ചോദിച്ചു. രാജ്യത്തെ ഏറ്റവും മികച്ച സേനകളില്‍ ഒന്നാണ് കേരള പോലീസ്. കേരള പോലീസിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നും ഗവര്‍ണര്‍ ആരോപിച്ചു. താന്‍ ഒരു സുരക്ഷയും ആരോടും ചോദിച്ചിട്ടില്ല. തന്റെ കാറിന് നേരെ ആക്രമണം ഉണ്ടായി. എന്നിട്ടും പോലീസ് ഒന്നും ചെയ്തില്ല. അത് കൊണ്ടാണ് കാറില്‍ നിന്ന് പുറത്തിറങ്ങേണ്ടി വന്നതെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.

 

Latest News