ഉണ്ണി മുകുന്ദന്‍ തെരഞ്ഞെടുപ്പില്‍  മത്സരിക്കില്ല, സിനിമാ തിരക്കിലാണ്  

കൊച്ചി- വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് താരത്തിന്റെ മേനേജരായ വിപിന്‍. സിനിമയില്‍ ശ്രദ്ധ നല്‍കാനാണ് ഉണ്ണി മുകുന്ദന്‍ തത്കാലം തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥിയായി താരത്തെ പരിഗണിക്കുന്നതായി വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് വിശദീകരണം.
ഉണ്ണി മുകുന്ദന് ഒരു പാര്‍ട്ടിയിലും അംഗത്വമില്ല. നടനെന്ന നിലയില്‍ കരിയറിലെ മികച്ച ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഉണ്ണി മുകുന്ദന്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ആരാണ് അത്തരം വാര്‍ത്തകള്‍ക്ക് പിന്നിലെന്ന് അറിയില്ല. ഉണ്ണി ഇപ്പോള്‍ സിനിമയില്‍ നല്ല തിരക്കിലാണ്. മറ്റൊന്നിലും തന്നെ അദ്ദേഹം താത്പര്യപ്പെടുന്നില്ല. വിപിന്‍ പറഞ്ഞു.

Latest News