Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് പിന്നാലെ മുസ്‌ലിംകള്‍ക്കെതിരെയുള്ള ആക്രമണം വര്‍ധിച്ചു

മുംബൈ- അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം ആരംഭിച്ചതോടെ തീവ്രവലതുപക്ഷക്കാരുടേയും നിരവധി സാധാരണ ജനങ്ങളുടേയും സിരകളില്‍ വളരെയധികം വര്‍ഗ്ഗീയ വിഷമാണ് കുത്തിവെച്ചിരിക്കുന്നതെന്ന് അല്‍ ജസീറയുടെ റിപ്പോര്‍ട്ട്. ജനുവരി 22ന് നടന്ന രാമക്ഷേത്ര പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും മുസ്‌ലിംകള്‍ ആക്രമിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 
മുംബൈയില്‍ ചൊവ്വാഴ്ച നടന്ന ഹിന്ദു ദേശീയ റാലിയില്‍ പങ്കെടുത്തവര്‍ മീരാ റോഡിലൂടെ വാഹനം ഓടിക്കവെ മുഹമ്മദ് താരിഖി(21)നെ നടുറോഡില്‍ വാഹനം തടഞ്ഞ് പുറത്തേക്കിറങ്ങി വലിച്ചിഴക്കുകയും ആക്രമിക്കുകയും ചെയ്തു. അതിനു ശേഷം താരിഖ് പരിഭ്രാന്തനാണെന്നാണ് പിതാവ് അബ്ദുല്‍ ഹഖ് അല്‍ ജസീറയോട് പറഞ്ഞത്. 
ഒന്നിലധികം തത്സമയ സ്ട്രീമുകളില്‍ പങ്കുവെച്ച രാമക്ഷേത്ര റാലി പിന്നീട് പ്രദേശത്തെ നിരവധി മുസ്ലിംകളെ ലക്ഷ്യമിട്ട് ജനക്കൂട്ടമായി മാറുകയും 'ജയ് ശ്രീ റാം' എന്നു വിളിച്ച് കടകളും വാഹനങ്ങളും തകര്‍ക്കുകയും നശിപ്പിക്കുകയും ചെയ്തു. ജയ് ശ്രീറാം ഉറക്കെ വിളിച്ചാണ് തീവ്രലതുപക്ഷം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അക്രമങ്ങള്‍ നടത്തിയത്. നിരവധി സംസ്ഥാനങ്ങളില്‍ മുസ്‌ലിം പള്ളികള്‍ തകര്‍ക്കുന്ന അവസ്ഥയും ഉണ്ടായി. 
അയോധ്യയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത മോദി 2014ല്‍ അധികാരത്തില്‍ വന്നതിനുശേഷം ഇന്ത്യയില്‍ വധിച്ചുവരുന്ന മതപരമായ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ നിരസിക്കകുയാണ് ചെയ്തത്. പകരം  കാലചക്രം മാറിയെന്നും രാമന്‍ പ്രശ്‌നമല്ലെന്നും പരിഹാരമാണെന്നും പറഞ്ഞു. അടുത്ത ആയിരം വര്‍ഷത്തേക്ക് ഇന്ത്യയ്ക്ക് തങ്ങള്‍ അടിത്തറ പാകുകയാണെന്നും ദൈവിക ഇന്ത്യ കെട്ടിപ്പടുക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നുവെന്നും അവര്‍ പറഞ്ഞു. 
രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് തൊട്ടുപിന്നാലെ ബിഹാറില്‍ ഒരു മുസ്‌ലിം ശ്മശാനം കത്തിക്കകയും ദക്ഷിണേന്ത്യയില്‍ ഒരു മുസലിമിനെ നഗ്‌നനാക്കി പരേഡ് നടത്തുകയും ചെയ്തു. തീവ്ര ഹിന്ദുത്വത്തെ പ്രതിനിധീകരിക്കുന്ന കാവി പതാകമധ്യ ഇന്ത്യയിലെ ഒരു പള്ളിക്കു മുകളില്‍ ഉയര്‍ത്തുകയും ചെയ്തു. 
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ കാണാന്‍ ഗ്രാമങ്ങളില്‍ വലിയ എല്‍ ഇ ഡി സ്‌ക്രീനുകള്‍ സ്ഥാപിച്ചിരുന്നു. പലരും കുടുംബ സമേതം എത്തിയാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ ദൃശ്യമാധ്യമങ്ങള്‍ വഴി കണ്ടത്. 
മോദിയുടെയും സഹപ്രവര്‍ത്തകരുടെയും ധ്രുവീകരണ പ്രസംഗങ്ങള്‍ സിനിമാ തിയേറ്ററുകളിലും യൂട്യൂബിലും സംപ്രേക്ഷണം ചെയ്തു. മോദിയുടെ ജീവചരിത്രകാരനും എഴുത്തുകാരനുമായ നിലഞ്ജന്‍ മുഖോപാധ്യായ പ്രധാനമന്ത്രിയെ ഹിന്ദുമതത്തിലെ പ്രധാന പുരോഹിതന്‍ എന്നാണ് വിശേഷിപ്പിച്ചത്. 

ചീപ്പെസ്റ്റ് ഫെയറില്‍ ചതിക്കുഴികളുണ്ട്; പ്രവാസികള്‍ വിമാന ടിക്കറ്റെടുക്കുമ്പോള്‍ ശ്രദ്ധിക്കണം
1947ല്‍ സ്വാതന്ത്ര്യം കിട്ടിയെങ്കിലും രാജ്യത്തിന്റെ ആത്മാവ് നൂറ്റാണ്ടുകളുടെ കൊളോണിയല്‍ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ടത് ജനുവരി 22നാണെന്ന് പ്രസ്താവിച്ച് ക്ഷേത്രം തുറന്നതിനെ കേന്ദ്ര മന്ത്രിസഭ പ്രമേയത്തിലൂടെ അഭിനന്ദിച്ചുവെന്ന് ഡല്‍ഹി സര്‍വകലാശാലയിലെ പൊഫസര്‍ അപൂര്‍വാനന്ദ് പറഞ്ഞു.  
എന്നാല്‍ ഇതൊന്നും മതപരമല്ലെന്നും രാഷ്ട്രീയമായിരുന്നുവെന്നാണ് ബി. ജെ. പി വിരുദ്ധര്‍ പറയുന്നത്. രാമനേക്കാള്‍ മോദിയെക്കുറിച്ചാണ് ടെലിവിഷനില്‍ വന്നത്. ക്ഷേത്രം മുസ്ലീങ്ങള്‍ക്കെതിരായ അക്രമത്തിന്റെ വിജയത്തിന്റെ ആഘോഷമാണെന്നും അത് നിയമവിധേയമാക്കിയിരിക്കുന്നുവെന്നും മോദി ദേശീയതയുടെ ഉറവിടത്തെ രാമന്റെ ദൈവികതയുമായി ബന്ധപ്പെടുത്തിയെന്നും ഇന്ത്യന്‍ റിപ്പബ്ലിക് നിലപാടിന്റെ എല്ലാ മൂല്യങ്ങളും നശിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. 
അന്താരാഷ്ട്ര ജനാധിപത്യ സൂചികകളില്‍ ഇന്ത്യ തുടര്‍ച്ചയായി താഴേക്കാണ് പോകുന്നത്. യു. എസ് സര്‍ക്കാര്‍ ധനസഹായത്തോടെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഫ്രീഡം ഹൗസ് തുടര്‍ച്ചയായി മൂന്നാം വര്‍ഷവും 'ഭാഗിക സ്വാതന്ത്ര്യം' എന്നാണ് ടാഗ് ചെയ്തത്. ഹ്യുമന്‍ റൈറ്റ്സ് വാച്ച് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ബി. ജെ. പി മുസ്‌ലിംകളേയും മറ്റ് ന്യൂനപക്ഷങ്ങളേയും ബുദ്ധിമുട്ടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 
ഹിന്ദു ദേശീയതയുടെ ഉയര്‍ച്ചയും മതേതര മൂല്യങ്ങളില്‍ നിന്നുള്ള പ്രകടമായ വ്യതിചലനവും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ അന്താരാഷ്ട്ര സഖ്യകക്ഷികള്‍ക്ക്  പ്രത്യേകിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് പല ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരും. സമീപ വര്‍ഷങ്ങളില്‍ ചൈനക്കെതിരെയുള്ള ശക്തിയായി ന്യൂഡല്‍ഹിയുമായി ബന്ധം ശക്തിപ്പെടുത്തുകയും ചൈനയ്ക്കെതിരായ പ്രതിവിധിയായി വീക്ഷിക്കുകയും ചെയ്യുന്നുണ്ട്. 

ഔപചാരികമായ അര്‍ഥത്തില്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനാണ് മോഡി തുടങ്ങിയിരിക്കുന്നത്. ഈ നീക്കം അദ്ദേഹത്തിന്റെ ആരാധകര്‍ സ്വീകരിക്കുമെങ്കിലും അഹിന്ദുക്കളും വിമര്‍ശകരും ഇന്ത്യയുടെ മതേതര പാരമ്പര്യങ്ങളോടുള്ള വഞ്ചനയാണെന്നാണ് വിശദമാക്കിയത്. 

മിക്ക സര്‍വേകളും പല രാഷ്ട്രീയ നിരീക്ഷകരും പ്രതീക്ഷിക്കുന്നത് ഈ വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പിലും മോഡിയും ബി. ജെ. പിയും അായാസ വിജയം നേടുമെന്നാണ്. 
അയോധ്യയ്ക്ക് പിന്നാലെ മഥുരയിലെയും വാരാണസിയിലെയും മസ്ജിദുകളില്‍ ആവശ്യം ഉന്നയിച്ച തീവ്രവലതുപക്ഷക്കാര്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യമാണ് വിളിക്കുന്നത്. 
ക്ഷേത്രം തുറക്കുന്നത് കൂടുതല്‍ അക്രമത്തിലേക്കും അക്രമാസക്തമായ ശക്തികളിലേക്കും നയിക്കുമെന്നാണ് അപൂര്‍വ്വാനന്ദ കരുതുന്നത്. 
മതം നോക്കാതെ എല്ലാ പൗരന്മാര്‍ക്കും തുല്യാവകാശം ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിന്റെ ഭാഗങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ മോഡി വിമര്‍ശകര്‍ പങ്കുവെച്ചത്. 
1992-ലെ ബാബറി മസ്ജിദ് ആക്രമണത്തെക്കുറിച്ചുള്ള രാം കേ നാം എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ തടസ്സപ്പെടുത്തുകയും മുംബൈയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള പൂനെയിലെ ഒരു സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ ആക്രമിക്കുകയും ചെയ്തു. ബാബറി മസ്ജിദ് തകര്‍ച്ചയെ അനുസ്മരിക്കുന്ന ബാനറുകള്‍ സ്ഥാപിച്ചു.
ഇന്ത്യയുടെ മതേതര ജനാധിപത്യത്തിന്റെ തകര്‍ച്ചയുടെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് രാമക്ഷേത്ര പ്രതിഷ്ഠാ ദിനമെന്ന് ടെലിഫോണ്‍ സംഭാഷണത്തില്‍ജന്തര്‍ ഹര്‍ഷ് മന്ദര്‍പറഞ്ഞു.  
ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് രാഷ്ട്രം എന്ന ആശയം അതിവേഗം നഷ്ടപ്പെടുകയാണെന്നും എങ്കിലും ഇന്ത്യന്‍ ജനത ഹിന്ദു ദേശീയതയെ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അത് നീണ്ട യുദ്ധമായിരിക്കുമെന്നും ഒരു തലമറയെങ്കിലും മാറേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കാരണം സമൂഹത്തിന്റെ സിരകളിലേക്ക് വളരെയധികം വിഷം കുത്തിവച്ചിരിക്കുന്നുവെന്നാണ് ഹര്‍ഷ് മന്ദിറിന്റെ അഭിപ്രായം. 

Latest News