ഒരു മാസം മുമ്പ് കാണാതായ അറബ് യുവാവ് കുടിവെള്ളം കിട്ടാതെ മരിച്ച നിലയില്‍

അബുദബി- 24 ദിവസം മുമ്പ് കാണാതായ 34കാരനെ അബുദബി അല്‍ബത്തീന്‍ മേഖലയിലെ പെട്രോള്‍ പമ്പിനു സമീപം മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തി. അത്യുഷ്ണം മൂലം തളര്‍ന്നു വീണു മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് അല്‍ ഖലീജ് റിപോര്‍ട്ട് ചെയ്യുന്നു. വീടു വിട്ടിറങ്ങിയ യുവാവിനു വേണ്ടി ബന്ധുക്കള്‍ ആഴ്ചകളായി തിരച്ചില്‍ നടത്തി വരികയായിരുന്നു. മാനസികാസ്വസ്ഥ്യമുണ്ട്. അല്‍ ബത്തീനിലെ വിജന പ്രദേശത്തെ മണലില്‍ മരിച്ചു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് സഹോദരന്‍ പറഞ്ഞു. കൊടും ചൂടില്‍ വെള്ളം കിട്ടാതെ മരിച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു. സംഭവം കൊലപാതകമല്ലെന്നു വ്യക്തമായിട്ടുണ്ട്.

Latest News