മസ്‌കത്ത്- സ്വകാര്യ സന്ദർശനത്തിനായി ഒമാനിൽ എത്തിയ മുസ് ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരിക്ക് മസ്‌കത്ത് കണ്ണൂർ ജില്ലാ കെ.എം.സി.സി സ്വീകരണം നൽകി. ജില്ലാ കെ.എം.സി.സി രക്ഷാധികാരി സെയ്ദ് ശിവപുരം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി.എ.വി അബൂബക്കർ അധ്യക്ഷത വഹിച്ചു.
കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഷാജഹാൻ പഴയങ്ങാടി, തൃശൂർ ജില്ലാ പ്രസിഡന്റ് നാസർ കൊടുങ്ങല്ലൂർ, റൂവി കെ.എം.സി.സി സെക്രട്ടറി അമീർ കാവനൂർ, ജാഫർ ചിറ്റാരിപ്പറമ്പ്, മുഹമ്മദ് കാക്കൂൽ, അമീർ കണ്ണാടിപ്പറമ്പ്, സാദിഖ് കണ്ണൂർ, നസീർ ചപ്പാരപടവ്, ബഷീർ കണ്ണപുരം എന്നിവർ സംസാരിച്ചു. ഇബ്രാഹിം മുണ്ടേരിക്ക് മസ്‌കത്ത് കണ്ണൂർ ജില്ലാ കെ.എം.സി.സി പ്രസിഡന്റ് പി.എ.വി അബൂബക്കർ ഉപഹാരം ൈകമാറി. മിസ്ഹബ് സഈദ് പ്രാർഥനക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ശുഹൈബ് പാപ്പിനിശ്ശേരി സ്വാഗതവും ട്രഷറർ എൻ.എ.എം ഫാറൂഖ് നന്ദിയും പറഞ്ഞു.






