ദമാം- പ്രമുഖ അറബി സാഹിത്യകാരനും നിരവധി ഗ്രന്ഥങ്ങളുടെ കർത്താവും ഇന്ത്യൻ സാഹിത്യത്തോട് ഏറെ താത്പര്യം കാണിക്കുന്ന എഴുത്തുകാരനുമായ ഡോ.ഷിഹാബ് ഗാനിമിന്റെ ഇന്ത്യയെക്കുറിച്ചുള്ള വരികൾ സോഷ്യൽ മീഡിയയിൽ വൈറലായി.
ഇന്ത്യയിൽ പടരുന്ന വർഗീയതയിൽ മനംനൊന്തുള്ള അദ്ദേഹത്തിന്റെ സങ്കടക്കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
ഇന്ത്യക്കാരെക്കുറിച്ചും ഇന്ത്യയോടുള്ള തന്റെ കടപ്പാടിനെ കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്. കേരളത്തിലെ അദ്ദേഹത്തിന്റെ സുഹൃത്തും പ്രമുഖ അറബി ഭാഷാ പണ്ഡിതനും പരിഭാഷകനുമായ കൊല്ലം ഓച്ചിറ സ്വദേശി യൂസുഫ് നദ് വിക്ക് അദ്ദേഹം വാട്‌സാപ്പിൽ അയച്ച മെസേജ് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി ഫേസ്ബുക്കിൽ പ്രസിദ്ധപ്പെടുത്തിയതോടെയാണ് വായനക്കാരുടെ ശ്രദ്ധയാകർഷിച്ചത്.
നാടുവിട്ടതോടെ ഭാര്യക്ക് രണ്ട് ബന്ധുക്കളുമായി അവിഹിതം; സൗദിയിലുള്ള ഭര്‍ത്താവിന് സഹിച്ചില്ല
യൂസുഫ് നദ് വി തന്റെ ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവെച്ച പോസ്റ്റ് ഇപ്രകാരമാണ്: പ്രമുഖ അറബി എഴുത്തുകാരനും കവിയും പരിഭാഷകനും ഇന്ത്യൻ സമൂഹത്തോട് ഏറെ താത്പര്യത്തിലും സ്‌നേഹത്തിലും വർത്തിക്കുന്ന ഡോ.ഷിഹാബ് ഗാനിം രണ്ട് ദിവസം മുമ്പ് വാട്‌സാപ്പിൽ അയച്ചു തന്ന ഒരു കുറിപ്പ് എല്ലാവർക്കുമായി പങ്കുവെക്കണമെന്ന് തോന്നി. നിരവധി തവണ കേരളം സന്ദർശിച്ചിട്ടുള്ള ഡോ.ഷിഹാബ് ഗാനിമിന് ഇന്ത്യക്കാർ വിശിഷ്യാ മലയാളികൾ ഏറ്റവും പ്രിയപ്പെട്ടവരും കണ്ണിലുണ്ണികളുമാണ്.
ഇന്ത്യൻ സാഹിത്യത്തെയും ഇവിടുത്തെ രചനകളെയും ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്ന ഡോ.ഷിഹാബ് ഗാനിമിന് ഇന്ത്യക്കാർക്കിടയിൽ വ്യാപകമാകുന്ന വർഗീയതയിലും മതവിദ്വേഷത്തിലും ഏറെ അസഹനീയത തോന്നുന്നു. പുറത്തു നിന്നും നമ്മെ വീക്ഷിക്കുന്ന ഒരു പ്രമുഖ വ്യക്തിയുടെ നമ്മെക്കുറിച്ചുള്ള നിരീക്ഷണങ്ങൾക്കും അഭിപ്രായങ്ങൾക്കും ഏറെ പ്രസക്തിയുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഡോ.ഷിഹാബിന്റെ വാക്കുകൾ ഇപ്രകാരമാണ് (https://www.facebook.com/nadwisahib?mibextid=ZbWKwL): ഇന്ത്യക്കാരുടെ പ്രത്യേകിച്ച് കേരളത്തിലെ കവിതകൾ ഏറ്റവും കൂടുതലായി അറബിയിലേക്ക് വിവർത്തനം ചെയ്ത വ്യക്തികളിൽ ഒരാളാണ് ഞാൻ. തമിഴ്‌നാട്ടിൽ നിന്നുള്ള ട്രാൻസ്‌കോണ്ടിനെന്റൽ പൊയറ്റ് ഓഫ് ഹ്യൂമാനിറ്റി അവാർഡും 2012 ലെ കൊൽക്കത്തയിൽ നിന്നുള്ള ടാഗോർ സമാധാന സമ്മാനവും ഉൾപ്പെടെ ഇന്ത്യയിൽ നിന്ന് നിരവധി അവാർഡുകളും പുരസ്‌കാരങ്ങളും എനിക്ക് ലഭിച്ചിട്ടുണ്ട്. എനിക്കൊഴികെ ഇതുവരെ ഒരു അറബിക്കും ലഭിച്ചിട്ടില്ലാത്ത അഭിമാന പുരസ്‌കാരമാണ് ബംഗാൾ സമ്മാനിച്ചത്.
നെൽസൺ മണ്ടേല, ഇന്തോനേഷ്യൻ പ്രസിഡന്റ് മെഗാവതി സുകാർനോ, പ്രസിഡന്റ് അഹമ്മദ് സുകാർനോയുടെ മകൾ തുടങ്ങി വിവിധ ശാഖകളിലെ നൊബേൽ സമ്മാന ജേതാക്കൾക്കാണ് ഇവ നേരത്തെ ലഭിച്ചിട്ടുള്ളത്.
കേരള സാംസ്‌കാരിക മന്ത്രിയുടെ സാഹിത്യ അവാർഡ്, കേരള മുഖ്യമന്ത്രിയുടെ ഓണററി അവാർഡ്, ടൂറിസം മന്ത്രിയുടെ അവാർഡ്, സാഹിത്യ അക്കാദമിയുടേത്.... തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ആദരവുകളും എനിക്ക് ഇന്ത്യയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. എന്റെ സാഹിത്യ രചനകളെക്കുറിച്ച് ഇതുവരെ അഞ്ച് ഡോക്ടറൽ തിസീസുകൾ ദൽഹിയിലും കേരളത്തിലുമായി എഴുതപ്പെട്ടു. എമിറേറ്റ്‌സിനും ഇന്ത്യക്കും ഇടയിലുള്ള സാംസ്‌കാരിക അംബാസഡറായി അവർ എന്നെ തെരഞ്ഞെടുത്തു.
അതുകൊണ്ട് തന്നെ മുസ് ലിംകൾക്കോ അറബികൾക്കോ എതിരെയുള്ള ഇന്ത്യക്കാരുടെ മതഭ്രാന്ത് കാണുമ്പോൾ എനിക്ക് വിഷമം തോന്നുന്നു.......?? ഇസ് ലാം വിരുദ്ധ പ്രസിദ്ധീകരണങ്ങളിൽ 85 ശതമാനവും ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നാണ് വരുന്നതെന്ന് അദ്ദേഹം ഷെയർ ചെയ്ത ഇൻഫോഗ്രാഫിക് പിക്ചർ കാണിക്കുന്നു.






