കൃഷിയിടത്തിലെ വൈദ്യുത വേലിയില്‍നിന്ന് ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു

പുല്‍പള്ളി-കൃഷിയിടത്തിലെ വൈദ്യുത വേലിയില്‍നിന്നു ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു. കാപ്പിസെറ്റ് ചെത്തിമറ്റം പുത്തന്‍പുരയില്‍ ശിവദാസ്(62), ഭാര്യ സരസു(62) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. വീടിനടത്തു  കൃഷിയിടത്തില്‍ വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിന്
വൈദ്യുത വേലി സ്ഥാപിച്ചിരുന്നു. വൈദ്യുതി പ്രവഹിക്കുന്നത് അറിയാതെ അബദ്ധത്തില്‍ വേലിയില്‍ തട്ടിയ സരസുവിനാണ് ആദ്യം ഷോക്കേറ്റത്. ഭാര്യയെ രക്ഷിക്കാനുള്ള  ശ്രമത്തിനിടെയാണ് ശിവദാസ് അപകടത്തില്‍പ്പെട്ടത്. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. പുല്‍പള്ളിയിലെ സ്വകാര്യ ആശുപത്രിയിലാണ് സരസുവിന്റെ മരണം സ്ഥിരീകരിച്ചത്. ബത്തേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ശിവദാസന്റെ മരണം.
പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലപരിശോധന നടത്തി. മകന്‍: ആഖേഷ്. മരുമകള്‍: രാജി.

Latest News