ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി എടുത്തവര്‍ക്ക് ഇനി ഏത് ആശുപത്രിയില്‍ നിന്നും ക്യാഷ്‌ലെസ് ചികിത്സ തേടാം

ന്യൂദല്‍ഹി - ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി എടുത്തവര്‍ക്ക് ഇനി ഏത് ആശുപത്രിയില്‍ പോയാലും ക്യാഷ് ലെസ് (പണം കൊടുത്താത്ത) ചികിത്സ ലഭിക്കും. ഇഷൂറന്‍സ് കമ്പനിയുടെ ശ്യംഖലയുടെ ഭാഗമല്ലാത്ത ആശുപത്രിയിലും ഇനി ക്യാഷ് ലെസ് ആയി ചികിത്സ തേടാം. ഇതുവരെ ഇത്തരം ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ ചികിത്സക്കുള്ള പണം അടയക്കുകയും പിന്നീട് അത് ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്ന് തിരിച്ചു കിട്ടുകയും ചെയ്യുന്ന സംവിധാനമാണ് നിലവിലുള്ളത്.  റീഇംബേഴ്സ്മെന്റ് അടക്കമുള്ളവയ്ക്കായി പോളിസി ഉടമകള്‍ കാത്തിരിക്കേണ്ട സ്ഥിതിയുണ്ടായിരുന്നു. ഇനി അത് വേണ്ട. ചികിത്സയ്ക്കായി ഏത് ആശുപത്രിയും തെരഞ്ഞെടുക്കാം. ഇന്‍ഷുറന്‍സ് കമ്പനി ശൃംഖലയുടെ ഭാഗമല്ലാത്ത ആശുപത്രികളിലും ക്യാഷ്ലെസ് എവരിവേര്‍ സൗകര്യം ലഭിക്കും.

ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ഐആര്‍ഡിഎഐ) കീഴില്‍ രജിസ്റ്റര്‍ ചെയ്ത ജനറല്‍ ഇന്‍ഷുറര്‍മാരുടെ പ്രതിനിധി സംഘടനയാണ് ജനറല്‍ ഇന്‍ഷൂറന്‍സ് കൗണ്‍സില്‍ (ജി ഐസി.) ആണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.  എല്ലാ ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികളുമായും കൂടിയാലോചിച്ചാണ് ക്യാഷ്‌ലെസ് (പണരഹിത ) സൗകര്യം ആംഭിച്ചതെന്ന് ജി ഐ സി അറിയിച്ചു. ക്യാഷ്‌ലെസ് സൗകര്യം കിട്ടുന്നതിന് പോളിസി ഉടമകള്‍ 48 മണിക്കൂര്‍ മുമ്പെങ്കിലും നടപടിക്രമവും എമര്‍ജന്‍സി ഹോസ്പിറ്റലൈസേഷനും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കണം.

Latest News