Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കരുത്തനായ വില്ലനായി പൃഥ്വിരാജ്; എതിരിടാന്‍ അക്ഷയ് കുമാറും ടൈഗറും

കൊച്ചി- അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ് എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ പൃഥ്വിരാജാണ് കബീര്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. താരത്തിന്റെ മലയാളം ആമുഖത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. 

ആദ്യമായാണ് അക്ഷയും ടൈഗറും ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷന്‍ സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നത്. ഷാഹിദ് കപൂര്‍ നായകനായ ബ്ലഡി ഡാഡി എന്ന ചിത്രത്തിന് ശേഷം അലി അബ്ബാസ് സഫര്‍ ഒരുക്കുന്ന ചിത്രമാണിത്.

ആവേശമുണര്‍ത്തുന്ന ആക്ഷന്‍ സീക്വന്‍സുകളും ദേശസ്നേഹത്തിന്റെ ആവേശവും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ടീസര്‍ ചിത്രത്തെ ഏറെ ആകാംക്ഷയോടെ മുള്‍മുനയില്‍ എത്തിക്കുകയാണ്. മുടി നീട്ടി വളര്‍ത്തി ഒരു മാസ്‌ക് കൊണ്ട് മുഖം മറച്ച രീതിയിലാണ് പൃഥ്വിരാജിനെ ടീസര്‍ അവതരിപ്പിക്കുന്നത്. 

അയ്യ, ഔറംഗസേബ്, നാം ഷബാന എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ബഡേ മിയാന്‍ ഛോട്ടേ മിയാന്‍. മുംബൈ, ലണ്ടന്‍, അബുദാബി, സ്‌കോട്ട്ലന്‍ഡ്, ജോര്‍ദാന്‍ തുടങ്ങിയ അതിമനോഹരമായ ലൊക്കേഷനുകളില്‍ ചിത്രീകരിച്ച ഈ പാന്‍- ഇന്ത്യ സിനിമയില്‍ സോനാക്ഷി സിന്‍ഹ, മാനുഷി ചില്ലര്‍, അലയ എഫ് എന്നിവരാണ് നായികമാര്‍. രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

വഷു ഭഗ്‌നാനിയും പൂജ എന്റര്‍ടൈന്‍മെന്റും ചേര്‍ന്ന് അലി അബ്ബാസ് സഫര്‍ ഫിലിംസുമായി സഹകരിച്ചാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വഷു ഭഗ്‌നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്‌നാനി, ഹിമാന്‍ഷു കിഷന്‍ മെഹ്‌റ, അലി അബ്ബാസ് സഫര്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ എന്റര്‍ടെയിനര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ ഉടന്‍തന്നെ വരാനിരിക്കുന്നുവെന്ന് നിര്‍മ്മാതക്കള്‍ അറിയിച്ചു.

ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ ചിത്രം ഈദ് റിലീസായി ഏപ്രിലില്‍ തിയേറ്ററുകളിലെത്തും. 

വാര്‍ത്ത പ്രചാരണം: പി. ശിവപ്രസാദ്‌

Latest News