സഹായം മുടക്കുന്ന അധികാരികളെ കുറിച്ച് യുഎഇ പ്രധാനമന്ത്രിയുടെ ട്വീറ്റ്

ദുബയ്- രണ്ടു വിധം അധികാരികളെ കുറിച്ചുള്ള യുഎഇ പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂമിന്റെ ട്വീറ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ജനങ്ങളെ സേവിക്കുന്ന അധികാരികളേയും ജനങ്ങള്‍ക്കു ലഭിക്കുന്ന സഹായങ്ങള്‍ മുടക്കുന്ന അധികാരികളേയും കുറിച്ചാണ് 'ജീവിതം എന്നെ പഠിപ്പിച്ചത്' എന്ന ഹാഷ്ടാഗില്‍ ശൈഖ് മുഹമ്മദിന്റെ ട്വീറ്റുകള്‍. ആദ്യ ട്വീറ്റിന്റെ മലയാള മൊഴിമാറ്റം ഇങ്ങനെ: അധികാരികള്‍ രണ്ടു വിധമുണ്ട്. ഒരു കൂട്ടര്‍ നന്മയുടെ താക്കോലാണ്. അവര്‍ ജനങ്ങളെ സേവിക്കാന്‍ ഇഷ്ടപ്പെടുന്നു. മനുഷ്യ ജീവിതം എളുപ്പമാക്കിക്കൊടുക്കുന്നതില്‍ ആനന്ദിക്കുന്നു. ജീവിതങ്ങളെ നല്ലതിനു വേണ്ടി മാറ്റുന്നത് വലിയ നേട്ടമായി കാണുകയും അതിനു മൂല്യം കല്‍പ്പിക്കുകയും ചെയ്യുന്നു. വാതിലുകള്‍ അവര്‍ തുറന്നിടും. പരിഹാരങ്ങള്‍ നല്‍കും. എല്ലായ്‌പോഴും ജനക്ഷേമമായിരിക്കും അവര്‍ തേടുന്നത്. 


മഹാപ്രളയം, സുന്നി ഐക്യം കാന്തപുരം സംസാരിക്കുന്നു-വിഡിയോ
കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യാം. അപ്‌ഡേറ്റുകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ ഈ നമ്പറിലേക്ക് രജിസ്റ്റര്‍ എന്ന മെസേജ്  അയക്കുക 00966594149694


തുടര്‍ന്നു വന്ന രണ്ടാം ട്വീറ്റ്: രണ്ടാമത്തെ വിഭാഗം എളുപ്പമുള്ളതിനെ പ്രയാസകരമാക്കി മാറ്റുന്നു. കൂടുതല്‍ ഉള്ളതിനെ അല്‍പ്പമാക്കും. ജനങ്ങളുടെ ജീവിതം ബുദ്ധിമുട്ടിലാക്കുന്ന നടപടികളെടുക്കും. ജനങ്ങള്‍ ആവശ്യങ്ങല്‍ക്കു വേണ്ടി തങ്ങളുടെ വാതില്‍ക്കലും മേശക്കരികിലും യാചിച്ചു നില്‍ക്കുന്നതിലാണ് അവരുടെ ആനന്ദം. ഇതില്‍ ഒന്നാമത്തെ വിഭാഗക്കാര്‍ രണ്ടാം വിഭാഗക്കാരെ മറികടക്കുന്ന രാജ്യങ്ങളും സര്‍ക്കാരുകളും മാത്രമെ വിജയിക്കൂ.

Latest News