മുസ്‌ലീം യുവാവുമായി പ്രണയം, സഹോദരന്‍ സഹോദരിയെ കായലില്‍ തള്ളിയിട്ട് കൊന്നു, മകളെ രക്ഷിക്കാന്‍ ചാടിയ അമ്മയും മരിച്ചു

ബെംഗളുരു - മുസ്‌ലീം യുവാവുമായുള്ള ബന്ധത്തെച്ചൊല്ലി 19 കാരിയെ സഹോദരന്‍ കായലില്‍ തള്ളിയിട്ട് കൊന്നു. മകളെ രക്ഷിക്കാന്‍ കായലിലേക്ക് എടുത്തു ചാടിയ അമ്മയും മരിച്ചു. ബെംഗളൂരുവില്‍ നിന്ന് 175 കിലോമീറ്റര്‍ അകലെയുള്ള ഹുന്‍സൂര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്.  കേസില്‍ യുവതിയുടെ സഹോദരന്‍ നിധിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രാമത്തിലെ ഒരു മുസ്‌ലീം  യുവാവുമായി നിധിയുടെ സഹോദരി ധനുശ്രീക്കുണ്ടായിരുന്ന പ്രണയത്തെച്ചൊല്ലി നിധിയും  ധനുശ്രീയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ഏഴ് മാസമായി ഇരുവരും പരസ്പരം സംസാരിച്ചിരുന്നില്ല. ചൊവ്വാഴ്ച രാത്രി ഇരുവരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. ബന്ധം അവസാനിപ്പിക്കാന്‍ നിധിന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി സമ്മതിച്ചില്ല. പ്രകോപിതനായ നിധിന്‍ സഹോദരിയെ കായലിലേക്ക്് തള്ളിയിടുകയായിരുന്നു. ഇതുകണ്ട് തൊട്ടുപിന്നാലെ മകളെ രക്ഷിക്കാന്‍ 43 കാരിയായ അമ്മയും ചാടി. എന്നാല്‍ രണ്ടു പേരും മരണമടഞ്ഞു. സംഭവസ്ഥലത്ത് നിന്ന് പോയ നിധിന്‍ പിന്നീട് ഒരു ബന്ധുവിനൊപ്പം ഇവിടേക്ക് വന്ന് നടന്ന കാര്യങ്ങള്‍ വിശദീകരിച്ചു. ബന്ധുവാണ് വിവരം പോലീസിനെ അറിയിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.

 

Latest News