കൊലപാതകശ്രമം; പ്രതികള്‍ മണിക്കൂറുകള്‍ക്കകം പിടയില്‍  

കൊച്ചി- ബന്ധുവിനെ ഉപദ്രവിച്ച വൈരാഗ്യത്തിന് യുവാവിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. വടക്കേക്കര കുട്ടുകാട് പുളിക്കല്‍ വീട്ടില്‍ ചാള്‍സ് (32), പുളിക്കല്‍ വീട്ടില്‍ കൈറ്റപ്പന്‍ (ക്ലമന്റ്- 60), വടക്കും പുറം മേപ്പറമ്പില്‍ അര്‍ഷാദ് (ആഷിക്- 24) എന്നിവരെയാണ് വടക്കേക്കര പോലീസ് പിടികൂടിയത്. 

ഒന്നാം പ്രതിയായ ചാള്‍സ് കാറില്‍ സഞ്ചരിക്കുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വടക്കേക്കര പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ലിജോ ഫിലിപ്പ് കിലോമീറ്ററുകളോളം പിന്തുടര്‍ന്ന് തൈക്കൂടം പാലത്തിന് സമീപത്തു നിന്നാണ് പിടികൂടിയത്.  തുടര്‍ന്ന് മറ്റുള്ളവരും അറസ്റ്റിലാവുകയായിരുന്നു. 

മറ്റ് പ്രതികളായ മിനല്‍, ഗോപകുമാര്‍ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. അന്വേഷണ സംഘത്തില്‍ വടക്കേക്കര പോലിസ് ഇന്‍സ്‌പെക്ടര്‍ വി. സി. സൂരജ്, എസ്. ഐ. അഭിലാഷ്, എസ്. സി. പി. ഒ. ലിജോ ഫിലിപ്പ് എന്നിവരാണ് ഉണ്ടായിരുന്നത്.  കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Latest News