ദുബായിലെ വിദ്യാര്‍ഥികള്‍ക്കു റമദാനില്‍ മൂന്നാഴ്ച അവധി ലഭിക്കും

ദുബായ്- ദുബായിലെ വിദ്യാര്‍ഥികള്‍ക്കു മാര്‍ച്ചില്‍ വിശുദ്ധ റമദാന്‍ മാസത്തോട് അനുബന്ധിച്ച് മൂന്നാഴ്ചത്തെ നീണ്ട ഇടവേളയും ഈദ് അല്‍ ഫിത്തര്‍ അവധിയും ലഭിക്കും.

ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് (ഐഎസിഎഡി) വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഹിജ്റി കലണ്ടര്‍ അനുസരിച്ച്, റമദാന്‍ 2024 മാര്‍ച്ച് 12 ചൊവ്വാഴ്ച ആരംഭിക്കും.

ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) വെബ്സൈറ്റ് അനുസരിച്ച് ദുബായിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് മാര്‍ച്ച് 25 തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ 15 തിങ്കള്‍ വരെ അവധിയായിരിക്കും.

2024 ഏപ്രില്‍ 10 ന് ബുധനാഴ്ച വന്നേക്കാവുന്ന ഈദ് അല്‍ ഫിത്തര്‍ ഫെസ്റ്റിവല്‍ പ്രതീക്ഷിക്കുന്നതിനാല്‍, പതിവ് രണ്ടാഴ്ചത്തെ ഇടവേളക്കപ്പുറം ഒരു അധിക ആഴ്ച നീണ്ടുനില്‍ക്കുന്ന അവധിക്കാലമാണ് ലഭിക്കുക.

 

 

Latest News