തിരുവനന്തപുരം- ബാബു ഫുട്ട്ലൂസേഴ്സ് നിര്‍മ്മിച്ച് ആര് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന സസ്പെന്‍സ് ക്രൈം ഹൊറര്‍ ത്രില്ലര്‍ ചിത്രം 'ഒരു വാതില്‍കോട്ട'യുടെ ആദ്യ പോസ്റ്റര്‍ പുറത്ത്. കേരള സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഡ്വ. ഡോ. വിജയന് (ബ്ലൂമൗണ്ട്) പോസ്റ്റര്‍ കൈമാറിയാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്.
കലാലയങ്ങളില്‍ പിടിമുറുക്കുന്ന ലഹരി മാഫിയകളുടെ പിടിയില്‍പ്പെട്ട ചില ജീവിതങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാ മുഹൂര്‍ത്തങ്ങള്‍ മുന്നോട്ടു സഞ്ചരിക്കുന്നത്.
വിനായകന് എന്ന വ്യത്യസ്ത കഥാപാത്രമായി ഇന്ദ്രന്‍സും ശ്രീറാം എന്ന കോളേജ് പ്രൊഫസറായി ശങ്കറും പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍
സീമ, ചാര്‍മ്മിള, രമ്യ പണിക്കര്‍, മിഥുന് മുരളി, സോന നായര്‍, ഗീതാ വിജയന്, ജയകുമാര്‍, നെല്‍സണ്‍, തങ്കച്ചന് വിതുര, അഞ്ജലികൃഷ്ണ, കൃഷ്ണപ്രിയദര്‍ശന്‍, പൂജപ്പുര രാധാകൃഷ്ണന്, സുബ്ബലക്ഷ്മി, ജ്യോത്സവര്‍ഗീസ്, വിഷ്ണുപ്രിയ, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, സാബു വിക്രമാദിത്യന്, മനു സി കണ്ണൂര്‍, ആര് കെ, സനീഷ്, മഞ്ജിത്, മുരളിചന്ദ് എന്നിവരും കഥാപാത്രങ്ങളാകുന്നു.
ഛായാഗ്രഹണം- ബാബു രാജേന്ദ്രന്, കഥ തിരക്കഥ- അഖിലന് ചക്രവര്‍ത്തി, എഡിറ്റിംഗ് കളറിസ്റ്റ്- വിഷ്ണുകല്യാണി, ഗാനരചന- എസ്. ദേവദാസ്, ജയകുമാര്‍, കൃഷ്ണാ പ്രിയദര്ശന്, സംഗീതം - മിഥുന് മുരളി, ആര്. സി. അനീഷ്, രഞ്ജിനി സുധീരന്, ആലാപനം- വിധുപ്രതാപ്, ജാസി ഗിഫ്റ്റ്, ജ്യോത്സന, ആര്യ, ജ്യോതിര്‍മയി, മണക്കാട് ഗോപന്, പി. ആര്. ഓ: അജയ് തുണ്ടത്തില്‍.






