പീഡിപ്പിച്ചതും ഗര്‍ഭിണിയാക്കിയതും പിതാവ് തന്നെ, ഇരട്ട ജീവപര്യന്തം ശരിവെച്ച് ഹൈക്കോടതി

കൊച്ചി- പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന്റെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷയാണ് ഹൈക്കോടതി  ശരിവച്ചത്.  
വിചാരണക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ തള്ളിയാണ് ഹൈക്കോടതി തീരുമാനം. പിതാവ് തന്നെയാണ് മകളെ പീഡിപ്പിച്ചതെന്നു സംശയാതീതമായി തെളിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഹരജി തള്ളുകയാണെന്നും ജസ്റ്റിസ് പി.ബി.സുരേഷ് കുമാര്‍, ജസ്റ്റിസ് ജോണ്‍സന്‍ ജോണ്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
2016ലാണ് കേസിനാസ്പദമായ സംഭവം. റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ താമസിച്ചു പഠിക്കുകയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനി അവധിക്ക് വീട്ടിലെത്തിയപ്പോള്‍ പിതാവ് പീഡിപ്പിക്കുകയായിരുന്നു. മാതാവ് ജോലിക്കും പെണ്‍കുട്ടിയുടെ നാല് സഹോദരങ്ങള്‍ പുറത്തു കളിക്കാനും പോയപ്പോഴായിരുന്നു കേസിനാസ്പദമായ സംഭവമെന്നു കോടതി കണ്ടെത്തി.  ഇതിനുശേഷം രണ്ടു തവണ കൂടി പെണ്‍കുട്ടി പീഡനത്തിന് ഇരയാവുകയും ഗര്‍ഭിണിയാവുകയും ചെയ്തു.
ഡിഎന്‍എ പരിശോധനകള്‍ നടത്തിയപ്പോഴും പിതാവ് തന്നെയാണ് കുറ്റവാളിയെന്നു വ്യക്തമായെന്ന് വിചാരണ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ഇരട്ട ജീവപര്യന്തവും പിഴയും വിധിക്കുകയായിരുന്നു.

സൗദിയില്‍ എത്ര എഞ്ചിനീയര്‍മാരുണ്ട്; എത്ര പേര്‍ക്ക് ജോലി നഷ്ടപ്പെടും

അറിയപ്പെടാത്ത മസ്ജിദ് ധ്വംസനങ്ങൾ; ദൽഹി മുതൽ പാക് അതിർത്തി വരെ 9000 പള്ളികൾ

 

Latest News