പാന്റ്‌സില്‍ തേച്ചുപിടിപ്പിച്ച ഒരു കിലോ സ്വര്‍ണവുമായി കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങി, പോലീസ് പിടിയിലായി

കരിപ്പൂര്‍-വസ്ത്രത്തിനുള്ളില്‍  ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി യാത്രക്കാരനെ കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് നിന്ന് പോലീസ് സംഘം പിടികൂടി. കോഴിക്കോട് നന്മണ്ട സ്വദേശി മുണ്ടോക്കര സിദ്ദിഖ് ( 45) ആണ് പിടിയിലായത്. ധരിച്ചിരുന്ന പാന്റ്‌സിനുള്ളില്‍ 1.292 കിലോഗ്രാം സ്വര്‍ണ്ണ മിശ്രിതം തേച്ചു പിടിപ്പിച്ചാണ് ഒകടത്താന്‍ ശ്രമിച്ചത്.
കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ യാത്രക്കാരനെ ജില്ലാ പോലീസ് മേധാവി എസ്.ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് സ്വര്‍ണം കണ്ടെടുത്തത്. മസ്‌കത്തില്‍നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്.  ഇയാളുടെ പാന്റ്‌സിനുള്ളില്‍ മിശ്രിത രൂപത്തില്‍ കണ്ടെത്തിയ സ്വര്‍ണ്ണം വേര്‍തിരിച്ച് അന്വേഷണം നടത്തി വരികയാണ്.
വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്ത് ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രത കര്‍ശനമാക്കിയതായി പോലീസ് അറിയിച്ചു. നിലവില്‍ പിടികൂടിയ സ്വര്‍ണവുമായി ബന്ധപ്പെട്ട് കസ്റ്റംസിന് റിപ്പോര്‍ട്ട് നല്‍കുമെന്നും തുടരന്വേഷണം വ്യാപിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.

സൗദിയില്‍ എത്ര എഞ്ചിനീയര്‍മാരുണ്ട്; എത്ര പേര്‍ക്ക് ജോലി നഷ്ടപ്പെടും

അറിയപ്പെടാത്ത മസ്ജിദ് ധ്വംസനങ്ങൾ; ദൽഹി മുതൽ പാക് അതിർത്തി വരെ 9000 പള്ളികൾ

Latest News