Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എക്‍സ്‌പോ ദോഹ 25 ലക്ഷം പേർ സന്ദർശിച്ചു

എക്സ്പോ ദോഹ പ്രദർശനത്തിൽനിന്ന്.

ദോഹ- മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി ഖത്തറിൽ നടക്കുന്ന എക്സ്പോ 2023 ദോഹ സംഘാടകരുടെ പ്രതീക്ഷകൾക്കപ്പുറം ജനങ്ങളെ ആകർഷിച്ചതായും ഇതിനകം 25 ലക്ഷം പേർ എക്സ്പോ സന്ദർശിച്ചതായും എക്‌സ്‌പോ 2023 ദോഹ സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഖൂരി പറഞ്ഞു. 
ഒക്ടോബർ രണ്ടിന് ആരംഭിച്ച എക്സ്പോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 30 ലക്ഷം പേർ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 
എന്നാൽ ഇതുവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ സന്ദർശകരുടെ എണ്ണം പ്രതീക്ഷക്കപ്പുറമെത്തുമെന്നാണ് വിലയിരുത്തുന്നത്. സുഖകരമായ കാലാവസ്ഥയും ഖത്തറിലെ ടൂറിസം സാധ്യതകളും നിത്യവും നിരവധി പേരെയാണ് എക്സ്പോയിലേക്ക് ആകർഷിക്കുന്നത്. പങ്കെടുക്കുന്ന രാജ്യങ്ങളുടെ പവലിയനുകളും കലാ സാംസ്‌കാരിക പരിപാടികളും എക്സ്പോയെ കൂടുതൽ സജീവമാക്കിയിരിക്കുന്നു. ഖത്തറിൽ നടക്കുന്ന പതിനെട്ടാമത് എ.എഫ്.സി ഏഷ്യൻ കപ്പുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന ആഘോഷ പരിപാടികളും എക്സ്പോക്ക് മാറ്റു കൂട്ടിയിട്ടുണ്ട്. 
കാർഷിക, പരിസ്ഥിതി മേഖലകളിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പവലിയനുകൾ പ്രദർശിപ്പിക്കുന്ന വ്യത്യസ്ത സംസ്‌കാരങ്ങളും അനുഭവങ്ങളും സന്ദർശിക്കാനും വിശകലനം ചെയ്യാനും അവസരം നൽകുന്ന എക്സ്പോ 2023 ദോഹ മെച്ചപ്പെട്ട ലോകം സംബന്ധിച്ച സ്വപ്നങ്ങളും ആശയങ്ങളുമാണ് പങ്കുവെക്കുന്നത്.
എക്‌സ്‌പോ 2023-നായി ലോകമെമ്പാടുമുള്ള വിവിധ കാലാവസ്ഥകളിൽ നിന്നും പരിസ്ഥിതി വ്യവസ്ഥയിൽ നിന്നും വൈവിധ്യമാർന്ന സസ്യങ്ങളെ കൊണ്ടുവന്നിട്ടുണ്ട്. ഇവ പ്രത്യേകം ഹരിത ഗൃഹങ്ങളിലേക്ക് മാറ്റും. എക്സ്പോയുടെ പാരമ്പര്യമായി അവയുടെ സുസ്ഥിരത ഉറപ്പാക്കുമെന്ന് അൽഖൂരി പറഞ്ഞു.
എക്‌സ്‌പോ 2023 ദോഹയുടെ മേൽക്കൂരയിൽ ചെടികളുള്ള പ്രധാന കെട്ടിടം അടുക്കളത്തോട്ടത്തിനും വീട്ടുമുറ്റത്തെ ലാൻഡ് സ്‌കേപ്പിംഗിനും പ്രചോദനമാണെന്ന് എക്‌സ്‌പോ ഹൗസിനെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പ്രധാന കെട്ടിടം 4031 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിച്ച ലോകത്തിലെ 'ഏറ്റവും വലിയ ഗ്രീൻ റൂഫ്' എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചു കഴിഞ്ഞു. ഈ ആശയം സ്വീകരിക്കാൻ വീടുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കാമ്പയിൻ ആരംഭിച്ചതായും ഒരു കൂട്ടം കുടുംബങ്ങൾ ഇതിനകം തന്നെ അവരുടെ മേൽക്കൂരയിൽ ലാൻഡ്‌സ്‌കേപ്പ് ഉണ്ടാക്കിയതായും അൽ ഖൂരി പറഞ്ഞു.
ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് റൂഫ്‌ടോപ്പ് ഗാർഡനുകൾ നിർമിക്കുന്നതിനുള്ള മാർഗനിർദ്ദേശം പുറപ്പെടുവിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. മേൽക്കൂരയിലെ പൂന്തോട്ടം കണക്കിലെടുത്ത് പദ്ധതി രൂപകൽപന ചെയ്യാൻ ഡെവലപ്പർമാരെ നിശ്ചയിച്ചിട്ടുണ്ട്. എക്‌സ്‌പോ 2023-ൽ നടക്കാനിരിക്കുന്ന പ്രധാന പരിപാടികളെക്കുറിച്ച് സംസാരിക്കവെ, അന്താരാഷ്ട്ര കാർഷിക പ്രദർശനം, അഗ്രി ടെക് ഖ്യൂ-2024 ഫെബ്രുവരിയിൽ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാർഷിക, പരിസ്ഥിതി മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ പ്രദർശിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര വാർഷിക പ്രദർശനമാണിത്.

Tags

Latest News