ദുബായ്- ഇൻകാസ്, ഒ.ഐ.സി.സി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കുകയും ആശംസകൾ നേരുകയും ചെയ്തു. ചടങ്ങിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139-ാം സ്ഥാപക ദിനം കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു.
 66 ദിവസങ്ങൾ കൊണ്ട് 6700 കിലോമീറ്റർ, 15 സംസ്ഥാനങ്ങൾ, 110 ജില്ലകളിലൂടെ  ഉള്ള യാത്ര ഇന്ത്യയുടെ മതേതര സോഷ്യലിസ്റ്റ് ജനാധിപത്യ മൂല്യങ്ങളെ തിരിച്ചു പിടിക്കാനുള്ള യാത്രയാണെന്ന് യോഗം വിലയിരുത്തി. ദുബായ് ഇൻകാസ് ജില്ലാ പ്രസിഡന്റ് പവി ബാലൻ, ഗുരുവായൂർ ദുബായ് നിയോജക മണ്ഡലം പ്രസിഡന്റ് ശിഹാബ്, ജനറൽ സെക്രട്ടറി ഷാഫി കെ.കെ, ട്രഷറർ ശ്രീജിത്ത്, സാദിഖ് അലി ചാലിൽ, ബി.എ നാസർ, റിയാസ്, റെൻഷി രൺജിത്, അലാവുദ്ധീൻ ലിയാഖത്, ജോഷി തോമസ്, ബാബു, ഇബ്രാഹിം, ആരിഫ്, നാസർ, മുസദ്ദിഖ്, ഫ്രാൻസിസ്, സക്കറിയ, അഷ്റഫ് കെ.പി തുടങ്ങിയവർ ആശംസകൾ നേർന്നു. തുടർന്ന് അംഗങ്ങൾക്ക് കേക്ക് വിതരണം നടത്തുകയും ചെയ്തു.

	
	




