Sorry, you need to enable JavaScript to visit this website.

ഇന്ത്യ മുന്നണിയില്‍ ഇടതുപക്ഷം വല്യേട്ടന്‍ കളിക്കുന്നു, അതൃപ്തി പ്രകടിപ്പിച്ച് മമത

ന്യൂദല്‍ഹി-പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ യോഗങ്ങളില്‍ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷത്തെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളില്‍ 34 വര്‍ഷമായി താന്‍ ചെറുക്കുന്ന ഇടതുപക്ഷം ഇപ്പോള്‍ പ്രതിപക്ഷ മുന്നണിയുടെ പേരില്‍ വല്യേട്ടന്‍ കളിക്കുന്നതിലാണ് മമതയുടെ അതൃപ്തി. അതേസമയം ഇന്ത്യ എന്ന പേരു പോലും നിര്‍ദേശിച്ച മമതാ ബാനര്‍ജി മുന്നണിയുടെ യോഗങ്ങളില്‍ തുടര്‍ന്നും പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, സഖ്യത്തിലെ സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസ് തുടരുന്ന മെല്ലെപ്പോക്കിനെതിരെ മറ്റു പാര്‍ട്ടികള്‍ രംഗത്തുവന്നു. സഖ്യം അടുത്ത 10-15 ദിവസത്തിനുള്ളില്‍ യോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസ്താവനയില്‍ ജെ.ഡി.യു അതൃപ്തി പ്രകടിപ്പിച്ചു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയെ സ്വാഗതം ചെയ്യുമെങ്കിലും യാത്ര ആരംഭിക്കാന്‍ ഇതായിരുന്നില്ല ശരിയായ സമയമെന്ന് ജെ.ഡി.യു നേതാവ് കെ.സി.ത്യാഗി പറഞ്ഞു. സീറ്റുകളുടെ കാര്യത്തിലും അജണ്ടയുടെ കാര്യത്തില്‍ നേതൃത്വത്തിന്റെ കാര്യത്തിലും മുന്നണിയില്‍ ആശയക്കുഴപ്പം തുടുരകയാണെന്ന് അദ്ദേഹം സമ്മതിച്ചു.

സൗദിയില്‍ എത്ര എഞ്ചിനീയര്‍മാരുണ്ട്; എത്ര പേര്‍ക്ക് ജോലി നഷ്ടപ്പെടും

Latest News