Sorry, you need to enable JavaScript to visit this website.

ഡാര്‍ക്ക് ചോക്ലേറ്റിന് ആരോഗ്യ ഗുണങ്ങളേറെ  ഇതറിഞ്ഞാല്‍ ആരും വേണ്ടെന്ന് പറയില്ല 

ലോസ് ഏഞ്ചല്‍സ്- പലതരം ചോക്ലേറ്റുകള്‍ ഉണ്ടെങ്കിലും ഡാര്‍ക്ക് ചോക്ലേറ്റുകള്‍ക്ക് കൂടുതല്‍ ആരോഗ്യഗുണങ്ങള്‍ ഉണ്ട്. ഡാര്‍ക്ക് ചോക്ലേറ്റുകളില്‍ 50ശതമാനം കൊക്കോ ബട്ടറും ഷുഗറുമാണ് അടങ്ങിയിരിക്കുന്നത്. എന്നാല്‍ മറ്റു ചോക്ളേറ്റുകളില്‍ ഉള്ളതുപോലെ ഇതില്‍ മില്‍ക്ക് അടങ്ങിയിട്ടില്ല. ഇതില്‍ കൂടുതലും കൊക്കോ സോളിഡ്സ് അടങ്ങിയിരിക്കുന്നതിനാലാണ് ആരോഗ്യ ഗുണങ്ങളും ഏറുന്നത്. പലര്‍ക്കും അറിയാത്തകാര്യമാണ് ഡാര്‍ക്ക് ചോക്ലേറ്റിന്റെ ആരോഗ്യ ഗുണങ്ങള്‍. ദിവസവും കുറച്ച് ഡാര്‍ക്ക് ചോക്ളേറ്റ് കഴിക്കുന്നത് ഹൃദ്രോഹങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിന് നല്ലതാണ്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെയും കൊളസ്ട്രോളിനെയും നിയന്ത്രിക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഡിപ്രഷന്‍ പോലുള്ള മൂഡ് മാറ്റപ്രശ്നങ്ങള്‍ കുറയ്ക്കാന്‍ നല്ലതാണ്. ദിവസവും 24ഗ്രാം ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ആളുകളില്‍ ആന്റിഡിപ്രസന്റ് കഴിക്കുന്നതിന്റെ ഗുണം ഉണ്ടാക്കും. പ്രമേഹം, അമിത ഭാരം എന്നിവയ്ക്കെതിരെ പോരാടുന്നതാണ് ഡാര്‍ക്ക് ചോക്ളേറ്റ്. ഇതിലടങ്ങിയിരിക്കുന്ന മോണോ അണ്‍സച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ ശരീരത്തിന്റെ മെറ്റബോളിസത്തെ വര്‍ധിപ്പിക്കുന്നു. ഇത് കലോറികളെ എരിച്ചുകളയാന്‍ സഹായിക്കും.വളരെ പഴക്കമേറിയ കാലം മുതല്‍ മനുഷ്യന്റെ ഇഷ്ടവിഭവമാണ് ചോക്ളേറ്റുകള്‍. ബിസി 2000ത്തില്‍ തന്നെ ചോക്ലേറ്റുകള്‍ മായന്മാര്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

Latest News