അമേരിക്കയില്‍ വീടുകള്‍ക്ക് നേരെ യുവാവിന്റെ  വെടിവെപ്പ്, ഏഴ് പേര്‍ കൊല്ലപ്പെട്ടു

ഷിക്കാഗോ- യുഎസില്‍ അക്രമിയുടെ വെടിവയ്പ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ഇല്ലിനോയിസിലെ വെസ്റ്റ് ഏക്കേര്‍സ് റോഡിലെ 2200 ബ്ലോക്കിലാണ് സംഭവം. രണ്ട് വീടുകളിലുള്ളവര്‍ക്ക് നേരെയാണ് റോമിയോ നാന്‍സ് എന്ന അക്രമി വെടിയുതിര്‍ത്തത്. സംഭവസ്ഥലത്തിന് അടുത്ത് തന്നെയാണ് 23കാരനായ റോമിയോ താമസിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ചുവന്ന നിറത്തിലുള്ള ടൊയോട്ട കാറിലെത്തിയ റോമിയോ നാന്‍സ് വീട്ടുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ ഉടന്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു കാലങ്ങളായി അമേരിക്കയില്‍ വെടിയേറ്റ് കൊല്ലപ്പെടുന്നവരുടെ എണ്ണം ഞെട്ടിക്കുന്നതാണ്. ഈ വര്‍ഷാരംഭത്തിലെ മാത്രം കണക്കെടുത്താല്‍ 875 പേരാണ് യു.എസില്‍ വെടിയേറ്റ് മരിച്ചത്.
 

Latest News