കയറിപ്പിടിച്ച നേതാവിനെ യുവതി ചെരുപ്പൂരി തല്ലി; മാപ്പ് പറഞ്ഞ് കേസ് ഒഴിവാക്കി

കാസര്‍കോട്- മദ്യലഹരിയിലെത്തി ബസ് യാത്രക്കാരിയെ കയറിപ്പിടിച്ച രാഷ്ട്രീയ നേതാവിനെ യുവതി ചെരിപ്പൂരി തല്ലി. കഴിഞ്ഞ രാത്രി എട്ടു മണിയോടെ ഹൊസങ്കടിയിലാണ് സംഭവം. മംഗളൂരുവില്‍ നിന്ന് ജോലി കഴിഞ്ഞ് ബസില്‍ ഉപ്പള ഭാഗത്തെ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെയാണ് വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഒരു രാഷ്ട്രീയ നേതാവ് മദ്യലഹരിയില്‍ എത്തി കയറിപ്പിടിച്ചത്.
യുവതിയെ ബസില്‍ വെച്ച് നിരന്തരം ശല്യം ചെയ്തതായും പറയുന്നു. ബസ് ഹൊസങ്കടിയിലെത്തിയപ്പോഴാണ് നേതാവ് കയറിപ്പിടിച്ചത്. അതിനിടെ യുവതി ചെരിപ്പൂരി തല്ലുകയായിരുന്നു. മറ്റു യാത്രക്കാരില്‍ ചിലരും രാഷ്ട്രീയ നേതാവിനെ തല്ലി. സംഭവമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി നേതാവിനെ കസ്റ്റഡിലെടുക്കുകയും യുവതിയെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും  ചെയ്തു. അതിനിടെ നേതാവ് യുവതിയോട് മാപ്പ് പറഞ്ഞതോടെ കേസ് വേണ്ടെന്ന് യുവതി പോലീസിനോട് പറയുകയും തുടര്‍ന്ന് നേതാവിനെ വിട്ടയക്കുകയുമായിരുന്നു.

VIDEO നിമിഷം കൊണ്ട് തരിപ്പണമായി; ഗൃഹപ്രേവശനത്തിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ മൂന്നുനില വീട് ഇടിഞ്ഞുവീണു

മുഹബ്ബത്ത് കി ദുകാന്‍; രാഹുൽ ഗാന്ധിയുടെ ചുംബനം വൈറലായി

ബാബരിയാണ് നീതി, ആ താഴികക്കുടങ്ങള്‍ എക്കാലത്തും ജ്വലിച്ചുനില്‍ക്കും-പി മുജീബ് റഹ്മാന്‍

Latest News