തനിച്ച് താമസിച്ചിരുന്ന റിട്ട.ഉദ്യോഗസ്ഥന്റെ മൃതദേഹം നായകള്‍ വികൃതമാക്കിയ നിലയില്‍

ആലക്കോട്-തനിച്ചു താമസിച്ചിരുന്ന ഗൃഹനാഥന്റെ മൃതദേഹം വളര്‍ത്തുനായകള്‍ കടിച്ച നിലയില്‍ കണ്ടെത്തി. ആലക്കോട് പോലീസ് സ്‌റ്റേഷനു സമീപം നൈനി ഭവനില്‍ എസ്.തോമസ് കുട്ടി (59) യുടെ മൃതദേഹമാണ് വീടിനുള്ളില്‍ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു.
ആലക്കോടുള്ള വീട്ടില്‍ തോമസ്‌കുട്ടി ഒറ്റക്കായിരുന്നു താമസം. കൊല്ലത്തുള്ള സഹോദരന്‍ ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനാല്‍ അയല്‍വീടുകളില്‍ വിളിച്ച് അന്വേഷിക്കുകയായിരുന്നു. അയല്‍വാസികള്‍ നോക്കിയപ്പോള്‍ വീട്ടില്‍നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷ നില്‍ വിവരമറിയിച്ചു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.  18ന് രാവിലെ തോമസിനെ വീടിന് പുറത്തുകണ്ടതായി അയല്‍വാസികള്‍ പറഞ്ഞു. തെരുവുനായകളെ കൊണ്ടുവന്ന് പരിപാലിക്കുന്ന സ്വഭാവമുണ്ടായിരുന്നു. വീടി നകത്തും പുറത്തുമായി നിരവധി നായകളുണ്ടായിരുന്നു. മൃതദേഹം അഴുകി നായകള്‍ കടിച്ചുപറിച്ചനിലയിലായിരുന്നു.
റവന്യു വകുപ്പ് റിട്ട. ജീവനക്കാരനായ തോമസുകുട്ടി, കൊല്ലം പടപ്പക്കര സ്വദേശിയാണ്. ദീര്‍ഘകാലം നടുവില്‍, ആല ക്കോട് വില്ലേജ് ഓഫീസുകളില്‍ വില്ലേജ് അസിസ്റ്റന്റായിരുന്നു. റോഡ് വിഭാഗത്തില്‍ ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തി ക്കുമ്പോഴാണ് ജോലിയില്‍നിന്ന് വിരമിച്ചത്.
ഭാര്യ ലീല കൊല്ലത്ത് അധ്യാപികയാണ്. മകള്‍ നൈനി തോമസ്. സഹോദരങ്ങള്‍ ജോര്‍ജ്, ഫ്രാന്‍സിസ്, അഞ്ചലീന, പരേതരായ ജെറോം, ഏലികുട്ടി.
പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം കൊല്ലത്തേക്ക് കൊണ്ടു പോയി.

VIDEO നിമിഷം കൊണ്ട് തരിപ്പണമായി; ഗൃഹപ്രേവശനത്തിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ മൂന്നുനില വീട് ഇടിഞ്ഞുവീണു

മുഹബ്ബത്ത് കി ദുകാന്‍; രാഹുൽ ഗാന്ധിയുടെ ചുംബനം വൈറലായി

ബാബരിയാണ് നീതി, ആ താഴികക്കുടങ്ങള്‍ എക്കാലത്തും ജ്വലിച്ചുനില്‍ക്കും-പി മുജീബ് റഹ്മാന്‍

Latest News