എടപ്പാള്‍- അടച്ചിട്ട സ്‌കൂള്‍ ഗേറ്റിനു മുകളിലൂടെ പുറത്തേക്ക് ചാടി പരിക്കേറ്റ് ചികിത്സയിലിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. വട്ടംകുളം ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി അഫ്രസ് സിനാന്‍ (16) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം സ്‌കൂളിന്റെ പിറകുവശത്തെ അടച്ചിട്ട ഗേറ്റിനു മുകളിലൂടെ മറ്റു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പുറത്തു ചാടിയതിനെത്തുടര്‍ന്ന് കാലില്‍ പൊട്ടല്‍ ഉണ്ടായിരുന്നു. ഹൃദ്രോഗി കൂടിയായ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വീട്ടിലേക്ക് തിരിച്ചുകൊണ്ടുവന്ന ശേഷം അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിന് തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം. എടപ്പാള്‍ ബിയ്യം സ്വദേശി എം എ അന്‍വറിന്റെ മകനാണ്.
മുഹബ്ബത്ത് കി ദുകാന്‍; രാഹുൽ ഗാന്ധിയുടെ ചുംബനം വൈറലായി
ബാബരിയാണ് നീതി, ആ താഴികക്കുടങ്ങള്‍ എക്കാലത്തും ജ്വലിച്ചുനില്‍ക്കും-പി മുജീബ് റഹ്മാന്‍