15 ദിവസം മാറിത്താമസിച്ചു; കുഞ്ഞിന്റെ പിതൃത്വത്തില്‍ ഭര്‍ത്താവിന് സംശയം, മലപ്പുറം സ്വദേശിനിയെ വനിതാ കമ്മീഷൻ സഹായിക്കും

മലപ്പുറത്ത് നടന്ന വനിതാകമ്മീഷന്‍ സിറ്റിംഗ്.

മലപ്പുറം-കുടുംബ പ്രശ്‌നങ്ങള്‍ക്കിടയില്‍ 15 ദിവസത്തോളം ഭര്‍ത്താവില്‍നിന്ന് പിരിഞ്ഞു താമസിച്ചു എന്ന കാരണത്താല്‍ കുട്ടിയുടെ പിതൃത്വത്തില്‍ സംശയം പ്രകടിപ്പിച്ച് ഡി.എന്‍.എ  ടെസ്റ്റ് ആവശ്യപ്പെട്ട കേസില്‍ യുവതിക്ക് ആവശ്യമായ പിന്തുണ നല്‍കാന്‍ കമ്മിഷന്‍ വനിതാ കമ്മിഷന്‍ തീരുമാനിച്ചു. ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ ആവശ്യമായ സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ യുവതിക്ക് ഇതിനുള്ള സഹായങ്ങള്‍ കമ്മിഷന്‍ നല്‍കുമെന്ന് നിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു.
മലപ്പുറം ജില്ലാതല അദാലത്തില്‍ ഏഴ് പരാതികള്‍ തീര്‍പ്പാക്കി. പരിഗണനയ്ക്കു വന്ന 38 പരാതികളില്‍ ആറു കേസുകള്‍ തുടര്‍ നടപടിക്കായി പോലീസിന് കൈമാറി. ഒരു കേസില്‍ ഡി.എന്‍.എ പരിശോധനയ്ക്കും ഒന്ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ പരിഗണയിലേക്കും കൈമാറി. 23 കേസുകള്‍ അടുത്ത  അദാലത്തിലേക്ക് മാറ്റി. പരാതികളില്‍ ഭൂരിഭാഗവും ഗാര്‍ഹിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണെന്നും മറ്റു കേസുകള്‍ വളരെ കുറവാണെന്നും കമ്മിഷന്‍ അംഗം പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ അഡ്വ. ബീനാ കരുവാത്ത്, അഡ്വ. പി.പി. ഷീല, കൗണ്‍സിലര്‍ ശ്രുതി നാരായണന്‍, വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

VIDEO നിമിഷം കൊണ്ട് തരിപ്പണമായി; ഗൃഹപ്രേവശനത്തിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ മൂന്നുനില വീട് ഇടിഞ്ഞുവീണു

മുഹബ്ബത്ത് കി ദുകാന്‍; രാഹുൽ ഗാന്ധിയുടെ ചുംബനം വൈറലായി

ബാബരിയാണ് നീതി, ആ താഴികക്കുടങ്ങള്‍ എക്കാലത്തും ജ്വലിച്ചുനില്‍ക്കും-പി മുജീബ് റഹ്മാന്‍
25 വര്‍ഷമായി അണ്‍ എയ്ഡഡ് സ്‌കൂളില്‍ അധ്യാപികമാരായി ജോലി ചെയ്തവരെ മതിയായ യോഗ്യതകളില്ലെന്ന ഏകപക്ഷീയമായ തീരുമാനത്തിലൂടെ പിരിച്ചുവിട്ട സ്‌കൂള്‍ മാനേജ്‌മെന്റിനെതിരായ പരാതി വളരെ ഗൗരവമുള്ളതാണെന്ന് വി.ആര്‍. മഹിളാമണി പറഞ്ഞു.
വളരെ കുറഞ്ഞ വേതനത്തില്‍ അധ്യാപകരെ ജോലി ചെയ്യിക്കുകയും പല കാരണങ്ങള്‍ പറഞ്ഞ് ഇവ തന്നെ വെട്ടി കുറക്കുകയും ചെയ്തു. പരാതിക്കാരായി വന്ന അധ്യാപികമാര്‍ 40 വയസ്സിന് മുകളിലുള്ളവരായതിനാല്‍ മറ്റ് ജോലികളിലേക്ക് മാറാന്‍ പ്രയാസവുമാണ്. ബിരുദാനന്തര ബിരുദവും ബി.എഡും മറ്റ് അധ്യാപക യോഗ്യതകളുമുണ്ടെങ്കിലും വേണ്ടത്ര യോഗ്യതകളില്ല, സര്‍ട്ടിഫിക്കറ്റ് കാണുന്നില്ല എന്ന് പറഞ്ഞാണ് ഇവരെ പിരിച്ചുവിട്ടിരിക്കുന്നത്. ഈ കേസില്‍ മാനേജ്‌മെന്റിനോട് അധ്യാപകരെ തിരിച്ചെടുക്കാനും ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും ശമ്പളം നല്‍കുന്ന റെക്കോഡുകള്‍ സൂക്ഷിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.
പൊതുവിദ്യാലയങ്ങളിലുണ്ടായ മികവ് അണ്‍ എയ്ഡഡ് മേഖലകളില്‍ കുട്ടികളുടെ കുറവിന് കാരണമായിട്ടുണ്ടെന്നും ഇക്കാരണങ്ങള്‍ കൊണ്ട് ഈ മേഖലയില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ തൊഴില്‍ ചൂഷണത്തിന് വിധേയരാവുന്നുണ്ടെന്നും കമ്മിഷന്‍ വിലയിരുത്തി. ഈ വിഷയത്തില്‍ വനിതാ കമ്മിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ സെപ്റ്റംബറില്‍  കോഴിക്കോട്ട് പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചിരുന്നു. അവിടെ ചര്‍ച്ചാ വിഷയമായ പ്രശ്‌നങ്ങള്‍ തന്നെയാണ് അദാലത്ത് മുമ്പാകെയും വന്നിട്ടുള്ളത്. ഈ വിഷയത്തിലുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും കമ്മിഷന്‍ അംഗം പറഞ്ഞു.
 

 

Latest News