വിമാനം മുടങ്ങി, സൗദിയിലേക്ക് പോകേണ്ട യാത്രക്കാര്‍ ഒരു ദിവസമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു

തിരുവനന്തപുരം - സൗദിയിലേക്ക് പോകേണ്ട യാത്രക്കാര്‍ കഴിഞ്ഞ ഒരു ദിവസമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു. മുപ്പതോളം യാത്രക്കാരാണ് ദുരിതത്തിലായത്. ഇന്നലെ ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ പോകേണ്ട യാത്രക്കാരെ വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെ 10:20 നുള്ള വിമാനത്തില്‍ കൊണ്ടുപോകാമെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ ഉറപ്പു നല്‍കുകയായിരുന്നു. എന്നാല്‍ ചെറിയ വിമാനമായതിനാല്‍ ഇന്നും കൊണ്ടു പോകാന്‍ കഴിയില്ലെന്ന് രാവിലെ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചതോടെയാണ് ഇന്നും യാത്ര മുടങ്ങിയത്. നാളെ യാത്രാ സൗകര്യം ചെയ്തു നല്‍കാമെന്നാണ് ഇപ്പോള്‍ എയര്‍ലൈന്‍സ് അധികൃതര്‍ പറയുന്നത്. എന്നാല്‍ അക്കാര്യത്തിലും യാതൊരു പ്രതീക്ഷയുമില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. അടിയന്തരമായി തങ്ങളെ സൗദിയില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ എടുക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

 

Latest News