അറിയാതെ പറഞ്ഞുപോയത്, മുഈനലി തങ്ങള്‍ കേസ് പിന്‍വലിക്കുമെന്ന് പ്രതീക്ഷ- റാഫി പുതിയ കടവ്

കോഴിക്കോട് - മുഈനലി ശിഹാബ് തങ്ങളുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നയാളാണ് താനെന്ന് തങ്ങള്‍ക്ക് വധഭീഷണി മുഴക്കിയ കേസില്‍ പ്രതിയായ റാഫി പുതിയ കടവ് മലയാളം ന്യൂസിനോട് പറഞ്ഞു. ഞാന്‍ നിരന്തരം സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും അത് സ്‌നേഹത്തോടെയാണെന്നും തങ്ങള്‍ പറഞ്ഞിട്ടുണ്ട്.
തങ്ങളുമായി മുമ്പ് ഒരു പ്രശ്‌നം ഉണ്ടായിരുന്നുവെങ്കിലും അതിന് ശേഷം അദ്ദേഹവുമായി നല്ല ബന്ധമാണ്. എന്റെ ഒരു പരിപാടി ഉദ്ഘാടനം നടത്തിയത മുഈനലി തങ്ങളാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ തങ്ങളുടെ ചില പ്രതികരണങ്ങളെ കുറിച്ച് ഫോണില്‍ സംസാരിച്ചപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരാവുന്നത് വിഷയമായി. എന്റെ പിന്നില്‍ ആളുണ്ടെന്നും ഇനി കുഴപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആ സമയത്ത് പറഞ്ഞുപോയതാണ്. അദ്ദേഹത്തെ എന്തെങ്കിലും ചെയ്യണമെന്ന് ഉദ്ദേശിച്ചതല്ല. അദ്ദേഹം കേസ് പിന്‍വലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തെ കാണും -റാഫി പറഞ്ഞു.

 

Latest News