അയോധ്യാ കേസില്‍ വിധി പറഞ്ഞ സുപ്രീം കോടതിയിലെ അഞ്ച് ജഡ്ജിമാരില്‍ നാലു പേരും അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ല

ന്യൂദല്‍ഹി -  അയോധ്യാ കേസില്‍ വിധി പറഞ്ഞ സുപ്രീം കോടതിയിലെ അഞ്ച് ജഡ്ജിമാരില്‍  നാലു പേരും അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ല, ജസ്റ്റിസ് അശോക് ഭൂഷണ്‍ മാത്രം ചടങ്ങിനെത്തും. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ നേതൃത്വത്തിലുള്ള അഞ്ച് അംഗ ബെഞ്ചായിരുന്നു അയോധ്യ കേസില്‍ വിധി പറഞ്ഞത്. ആ ബഞ്ചിലെ അംഗമായിരുന്ന നിലവിലെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഉള്‍പ്പടെ അഞ്ച് ജഡ്ജിമാരെയാണ് പ്രതിഷ്ഠയ്ക്കായി ട്രസ്റ്റ് ക്ഷണിച്ചത്. അയോധ്യപ്രതിഷ്ഠദിനത്തോട് അനുബന്ധിച്ച് വലിയ ആഘോഷപരിപാടികളാണ് ഉത്തര്‍പ്രദേശിലും ദല്‍ഹിയിലുമെല്ലാം സംഘടിപ്പിച്ചിട്ടുള്ളത്.

 

Latest News