നജ്‌റാന്‍- സൗദി അറേബ്യയിലെ നജ്‌റാനില്‍ രണ്ടുമാസം മുമ്പ് റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ട് നാട്ടിലേക്കയച്ചു.
ശറൂറ കുബാശ് റോഡില്‍ കഴിഞ്ഞ നവംബര്‍ 18നായിരുന്നു അപകടം. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് വരുമ്പോഴാണ് തിരുച്ചിറപ്പള്ളി സ്വദേശി രാജശേഖര്‍ ശിവകുമാര്‍ (45) മരിച്ചത്. സ്‌പോണ്‍സറുടെ സഹായം ലഭിക്കാത്തതിനാലാണ് മൃതദേഹം നാട്ടിലയക്കാന്‍ വൈകിയതെന്ന് കോണ്‍സുലേറ്റ് വെല്‍ഫെയര്‍ കമ്മിറ്റി അംഗവും കെ.എം.സി.സി നാഷണല്‍ കമ്മിറ്റി കൗണ്‍സിലറുമായ സലീം ഉപ്പള പറഞ്ഞു. പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞിരുന്നു. സാമ്പത്തിക പ്രയാസം പറഞ്ഞാണ് സ്‌പോണ്‍സര്‍ കൈയൊഴിഞ്ഞത്. വാഹനാപകടക്കേസ് കോടതിയില്‍ തുടരും.
രാജശേഖറിന്റെ ഭാര്യ റോസ് ലിന്‍ മേരി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലര്‍ മുഹമ്മദ് ഷാഹിദ് ആലമിനു നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ഇടപെട്ടത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് കോണ്‍സുലേറ്റാണ് വഹിച്ചത്. വളര്‍മതിയാണ് മാതാവ്. ഉവാഞ്ജ്‌ലിന്‍, ആഞ്ജലിന്‍ എന്നിവര്‍ മക്കളാണ്.
സാനിയ മിര്‍സ ശുഐബിനെ ഖുല്‍ഇലൂടെ ഒഴിവാക്കിയിരുന്നു; സ്ഥിരീകരിച്ച് പിതാവ്
സ്‌കൂളിലെത്തിയ മന്ത്രിക്ക് സല്യൂട്ട് നല്‍കിയത് മകന്‍, ബിഗ് സല്യൂട്ട് നല്‍കി സോഷ്യല്‍ മീഡിയ
VIDEO രാമഭജനക്കൊപ്പം നൃത്തം ചെയ്ത് അധ്യാപികയും വിദ്യാര്‍ഥികളും; വീഡിയോ വൈറലായി