VIDEO രാമഭജനക്കൊപ്പം നൃത്തം ചെയ്ത് അധ്യാപികയും വിദ്യാര്‍ഥികളും; വീഡിയോ വൈറലായി

നാഗ്പൂര്‍- അയോധ്യയില്‍ നിര്‍മിച്ച രാമക്ഷത്രേത്തില്‍ പ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കെ രാമഭജനക്ക് നൃത്തച്ചുവടുകളുമായി അധ്യാപികയും വിദ്യാര്‍ഥികളും. മഹരാഷ്ട്രയിലെ നാഗ്പൂരിലുള്ള സ്‌കൂളിലാണ് അധ്യാപികയും വിദ്യാര്‍ഥികളും രാമഭജനക്കൊപ്പം നൃത്തം ചെയ്തത്.

വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ഷെയര്‍ ചെയ്ത വീഡിയോ വളരെ വേഗത്തിലാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് രാജ്യമെങ്ങും ഉത്സവമാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം.

 

 

Tags

Latest News