പ്രസവശേഷം 20 കിലോ ഭാരം കുറച്ചു; സോനം ഇനിയും ആറു കിലോ കുറയ്ക്കും

മുംബൈ- പ്രസവത്തോടെ ഭാരം കൂടുമെന്നും പിന്നീട് കുറയ്ക്കാന്‍ പ്രയാസമാണെന്നുമൊക്കെ പറയാറുള്ള സ്ത്രീകള്‍ക്ക് മറുപടി ആയിരിക്കയാണ് ബോളിവുഡ് താരം സോനം കപൂര്‍ പങ്കുവെച്ച വീഡിയോ.
20 കിലോ കുറഞ്ഞെന്നും വര്‍ക്കൗട്ടിലൂടെ ഇനിയും ആറു കിലോ കുറക്കുമെന്നുമാണ് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്.
2018 മേയിലാണ് സോനം ആനന്ദ് അഹൂജയെ വിവാഹം ചെയ്തത്. 2022ല്‍ വായു കപൂർ അഹൂജ എന്ന മകന് ജന്മം നല്‍കി. ഗര്‍ഭകാലത്തേക്കുറിച്ചും അതിനുശേഷമുള്ള മാതൃത്വത്തേക്കുറിച്ചുമൊക്കെ അവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിക്കാറുണ്ടായിരുന്നു. വര്‍ക്കൗട്ടിനു ശേഷമുള്ള റീല്‍ പങ്കുവെച്ചാണ് സോനം ഇപ്പോള്‍ ഭാരംകുറഞ്ഞതിനേക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഈ മാസമാദ്യം പങ്കുവെച്ച മറ്റൊരു പോസ്റ്റിലും സോനം വണ്ണംകുറയുന്നതിനേക്കുറിച്ച് പറഞ്ഞിരുന്നു. വീണ്ടും തനിക്ക് താനായി അനുഭവപ്പെടാന്‍ 16 മാസമെടുത്തെന്നാണ് സോനം പറഞ്ഞിരുന്നത്.

Latest News