അലങ്കു ചിത്രത്തിലെ ആദ്യ ഗാനം 'കാളിയമ്മ' റിലീസായി 

കൊച്ചി- ചെമ്പന്‍ വിനോദ്, അപ്പാനി ശരത്, ശ്രീരേഖ, ഗുണനിധി, കാളി വെങ്കട്ട് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം അലങ്കുവിന്റെ കാളിയമ്മ എന്ന് തുടങ്ങുന്ന ആദ്യ ഗാനം റിലീസായി. മോഹന്‍ രാജന്റെ വരികള്‍ക്ക് അജേഷ് സംഗീതം നല്‍കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് സത്യപ്രകാശാണ്. ഉറുമീന്‍, പയനികള്‍ ഗവണിക്കാവും എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത എസ്. പി. ശക്തിവേലാണ് അലങ്ക് സംവിധാനം ചെയ്യുന്നത്.

തമിഴ്നാടിന്റെയും കേരളത്തിന്റെയും അതിര്‍ത്തിയില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം മലയാളി രാഷ്ട്രീയ ഗ്രൂപ്പുകളും തമിഴ് ആദിവാസി യുവാക്കളും തമ്മിലുള്ള സംഘര്‍ഷത്തെ ചുറ്റിപ്പറ്റിയുള്ളതാണ്.

ഡിജി ഫിലിം കമ്പനിയുടെയും മാഗ്‌നാസ് പ്രൊഡക്ഷന്‍സിന്റെയും ബാനറുകളില്‍ ഡി. ശബരീഷും എസ്. എ. സംഘമിത്രയും ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. കൊട്രവൈ, റെജിന്‍ റോസ്, ഷണ്‍മുഖം മുത്തുസാമി, മാസ്റ്റര്‍ അജയ്, ഇധയകുമാര്‍ എന്നിവര്‍ അലങ്കുവില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.

ചിത്രത്തിന്റെ സാങ്കേതിക സംഘത്തില്‍ ഛായാഗ്രാഹകന്‍ എസ്. പാണ്ടികുമാര്‍, എഡിറ്റര്‍ സാന്‍ ലോകേഷ്, സംഗീതസംവിധായകന്‍ അജേഷ് എന്നിവരും ഉള്‍പ്പെടുന്നു. അലങ്കുവിന്റെ റിലീസ് തിയ്യതി അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പ്രഖ്യാപിക്കും. പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.

Latest News