ഏഴുവയസ്സുകാരനെ പീഡിപ്പിച്ച പ്രതി മാസങ്ങള്‍ക്ക് ശേഷം പിടിയില്‍

മക്ക - ഏഴു വയസ്സുകാരനെ കാറില്‍ കയറ്റി ലൈംഗികമായി ഉപദ്രവിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രീകരിക്കുകയും ചെയ്ത പ്രതിയെ നാലു മാസത്തിനു ശേഷം കഅ്കിയ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ റമദാന്‍ അവസാനത്തിലാണ് അനുനയത്തില്‍ ബാലനെ കാറില്‍ കയറ്റി പ്രതി പീഡിപ്പിച്ചത്. കാറില്‍ കയറ്റിയ ബാലനെ പ്രതി കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയുമായിരുന്നു.

ഇതിനു ശേഷം ഏഴു വയസുകാരനെ റോഡില്‍ ഇറക്കിവിട്ട് പ്രതി രക്ഷപ്പെട്ടു. ഇതേ കുറിച്ച് ബാലന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിലൂടെയാണ് നാല്‍പതുകാരനായ പ്രതിയെ കഅ്കിയ പോലീസ് കുറ്റാന്വേഷണ വകുപ്പ് തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

 

Latest News