ശ്രീരാമന്റെ വിഗ്രഹം സ്ഥാപിക്കുന്നതിലൂടെ രാമരാജ്യത്തിന് അടിത്തറയായി-ബസവരാജ് ബൊമ്മൈ

മംഗളൂരു- അയോധ്യയിലെ രാമക്ഷേത്രത്തില്‍ ശ്രീരാമന്റെ വിഗ്രഹം സ്ഥാപിക്കുന്നതിലൂടെ രാമരാജ്യത്തിന് അടിത്തറ പാകുകയാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.
ജയശ്രീ അരവിന്ദ് പുറത്തിറക്കിയ ശ്രീരാമനെക്കുറിച്ചുള്ള സി.ഡി പ്രകാശനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  രാമരാജ്യം എന്നാല്‍ എല്ലാവര്‍ക്കുമുള്ള അവസരവും സമൃദ്ധിയുമാണ്. എവിടെയും ദാരിദ്ര്യത്തിന്റെ ലക്ഷണമില്ലാത്തതും എല്ലാവര്‍ക്കും നീതി ലഭിക്കുന്നതുമാണ് രാമരാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോഡി കാണിച്ച പ്രതിബദ്ധതയിലൂടെയാണ്  രാം ലല്ലയുടെ പ്രാണപ്രതിഷ്ഠ ജനുവരി 22 ന് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നമ്മളെല്ലാവരും ഭാഗ്യവാന്മാരുമാണെന്നും രാമരാജ്യം സ്ഥാപിക്കുക വഴി എല്ലാവരും സന്തോഷത്തോടെ ജീവിക്കട്ടെ?യെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു.
500 വര്‍ഷത്തിലേറെയായി ശ്രീരാമനെ അയോധ്യയിലെ ജന്മസ്ഥലത്ത് നിന്ന് മാറ്റിനിര്‍ത്തുകയായിരുന്നു. ഇപ്പോള്‍ ശ്രീരാമന്റെ പ്രാണപ്രതിഷ്ഠ ജനുവരി 22ന് നിശ്ചയിച്ചിരിക്കുന്നു. ഇതൊരു മഹത്തായ നിമിഷമാണ്. എല്ലാത്തിനും ഒരു സമയം വരണം-അദ്ദേഹം പറഞ്ഞു.

 

Latest News