ന്യൂദല്‍ഹി- ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ തത്ത്വങ്ങള്‍ക്ക് എതിരായതിനാല്‍ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന നീക്കം ഉപേക്ഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കേന്ദ്രം മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദേശം ജനാധിപത്യവിരുദ്ധമാണന്ന് രാം നാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതതല സമിതിയെ കോണ്‍ഗ്രസ് ദേശീയാദ്ധ്യക്ഷന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു.
ഭരണഘടനയേയും പാര്‍ലമെന്ററി ജനാധിപത്യത്തേയും അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാറിനെ അനുവദിക്കരുതെന്നും മുന്‍ രാഷ്ട്രപതിയുടെ ഓഫീസ് ഇതിനായി ദുരുപയോഗം ചെയ്തെന്ന ചീത്തപ്പേര് ക്ഷണിച്ചുവരുത്തരുതെന്നും പാനല്‍ അധ്യക്ഷന്‍ രാംനാഥ് കോവിന്ദിനോട് പാര്‍ട്ടി ആവശ്യപ്പെട്ടു.