കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കോട്ടയം - ആശുപത്രിയില്‍ പോയി മടങ്ങവേ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. കുടമാളൂര്‍ കിംസ് ആശുപത്രിയ്ക്ക് സമീപമാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. കുമാരനല്ലൂര്‍ സ്വദേശി കൃഷ്ണകുമാറും സഹോദരിയുമാണ് കാറിലുണ്ടായിരുന്നത്. ആശുപത്രിയില്‍ പോയി മടങ്ങവെയായിരുന്നു സംഭവം. കാറിന്റെ മുന്‍വശത്ത് നിന്ന് പുക ഉയരുകയായിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട കൃഷ്ണകുമാര്‍ ഉടന്‍ പുറത്തിറങ്ങി കാറിന്റെ ബോണറ്റ് ഉയര്‍ത്തി വെച്ചു.. ഇതിന് പിന്നാലെ വാഹനത്തിന് മുന്‍വശത്ത് നിന്നും തീ പടരുകയായിരുന്നുവെന്ന് കൃഷ്ണകുമാര്‍ പറയുന്നു. കോട്ടയത്ത് നിന്ന് അഗ്‌നിശമന സേനയെത്തിയാണ് തീ അണച്ചത്. അടുത്തയിടെ കോടിമതയിലും കാറിന് തീപിടിച്ചിരുന്നു. ഓട്ടത്തില്‍ കാറിന് തീപിടിക്കുന്നത് അന്വേഷിക്കാന്‍ വിദഗ്ധ സംഘത്തെ അടുത്തിടെ നിയോഗിച്ചിരുന്നു.

VIDEO മദീനയില്‍ സാഹിര്‍ ക്യാമറ തകര്‍ത്ത പ്രവാസി അറസ്റ്റില്‍

മീഡിയ വണിലെ ചര്‍ച്ചക്കെതിരെ അഖില്‍ മാരാര്‍; ആക്ഷേപ പരാമര്‍ശങ്ങള്‍

Latest News