Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അമേരിക്ക ഇനി എന്തു ചെയ്യും; ഫലസ്തീന്‍ രാഷ്ട്രം പറ്റില്ലെന്ന് തീര്‍ത്തു പറഞ്ഞ് നെതന്യാഹു

വാഷിംഗ്ടണ്‍- ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതു സംബന്ധിച്ച് യു.എസും ഇസ്രായിലും തമ്മിലുള്ള അഭിപ്രായവ്യത്യാസം കൂടുതല്‍ പ്രകടമാകുന്നു. യുദ്ധാനന്തരം ഫലസ്തീനികള്‍ക്കായി രാഷ്ട്രം സ്ഥാപിക്കുന്നതിനെ എതിര്‍ക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കയോട് വ്യക്തമാക്കിയിരുന്നു. ഗാസയില്‍ ഇസ്രായില്‍ തുടരുന്ന യുദ്ധം നൂറു ദിവസവും കടന്ന് മുന്നോട്ടു പോകുമ്പോഴാണ് അടുത്ത സഖ്യകക്ഷികള്‍ തമ്മിലുള്ള ഭിന്നതയ്ക്ക് അടിവരയിട്ടുകൊണ്ട് നെതന്യാഹവിന്റെ നിലപാട്.
ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാതെ ഇസ്രായിലിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു മാര്‍ഗവുമില്ലെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാറ്റ് മില്ലര്‍ പറഞ്ഞു.
മേഖലയിലെ രാജ്യങ്ങള്‍ ഇസ്രായിലിന് സുരക്ഷാ ഉറപ്പ് നല്‍കാന്‍ തയ്യാറായതിനാല്‍ ഇസ്രായില്‍ അതൊരു അവസരമായി കാണണമെന്ന് മില്ലര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ശാശ്വതമായ സുരക്ഷയെന്ന ദീര്‍ഘകാല വെല്ലുവിളികള്‍ പരിഹരിക്കാന്‍ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുകയല്ലാതെ ഒരു മാര്‍ഗവുമില്ല, ഗാസ പുനര്‍നിര്‍മ്മിക്കുക, ഗാസയില്‍ ഭരണം സ്ഥാപിക്കുക തുടങ്ങിയ നിലവിലുള്ള വെല്ലുവിളികള്‍ക്കും ഫലസ്തീന്‍ രാഷ്ട്രം മാത്രമാണ് പരിഹാരം- മില്ലര്‍ പറഞ്ഞു.

നിർബാധം കൊല നടക്കുമ്പോൾ എന്തു ചർച്ച; ഇസ്രായിലുമായി ഒരു ചര്‍ച്ചക്കുമില്ല -റീമ രാജകുമാരി 
ഗാസയിലെ ആക്രമണം അവസാനിപ്പിക്കാനം ഫലസ്തീന്‍ രാഷ്ട്രത്തെ യാഥാര്‍ഥ്യമായി കാണാനും ബൈഡന്‍ ഭരണകൂടം ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു.  എന്നാല്‍ ഹമാസിനെതിരായ നിര്‍ണായക വിജയം നേടുന്നതുവ വരെ ആക്രമണവുമായി മുന്നോട്ട് പോകുമെന്നാണ് ദേശീയതലത്തില്‍ സംപ്രേഷണം ചെയ്ത പ്രസംഗത്തില്‍ നെതന്യാഹു പറഞ്ഞത്.. ഫലസ്തീന്‍ രാഷ്ട്രപദവി എന്ന ആശയവും അദ്ദേഹം നിരസിച്ചു. തന്റെ നിലപാട് അമേരിക്കന്‍ ഉദ്യോഗസ്ഥരെ അറിയിച്ചതായും നെതന്യാഹു  അവകാശപ്പെട്ടു.
ഭാവിയിലുള്ള ഏത് ക്രമീകരണത്തിലും ജോര്‍ദാന്‍ നദിക്ക് പടിഞ്ഞാറുള്ള എല്ലാ പ്രദേശങ്ങളിലും ഇസ്രായിലിന് സുരക്ഷാ നിയന്ത്രണം ആവശ്യമാണെന്നും ഇത് പരമാധികാമെന്ന ആശയവുമായി കൂട്ടിയിടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇല്ല എന്നു നമ്മുടെ സുഹൃത്തുക്കളോട്  പറയാന്‍ പ്രധാനമന്ത്രിക്ക് കഴിയേണ്ടതുണ്ടെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മീഡിയ വണിലെ ചര്‍ച്ചക്കെതിരെ അഖില്‍ മാരാര്‍; ആക്ഷേപ പരാമര്‍ശങ്ങള്‍

 

Latest News