Sorry, you need to enable JavaScript to visit this website.

ഒ.ഐ.സി.സി ജിദ്ദ റീജ്യണൽ കമ്മിറ്റി തെരഞ്ഞെടുപ്പ് നാളെ, ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള ജിദ്ദയിൽ

ഒ.ഐ.സി.സി ജിദ്ദ റീജ്യണൽ കമ്മിറ്റി തെരഞ്ഞെടുപ്പിന് നേതൃത്വം വഹിക്കാനെത്തിയ ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളയെ ജിദ്ദ ഒ.ഐ.സി.സി നേതാക്കൾ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു.

ജിദ്ദ- ഒ.ഐ.സി.സി വെസ്‌റ്റേൺ റീജ്യണൽ കമ്മിറ്റിയുടെ പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് നാളെ ജിദ്ദയിൽ നടക്കും. ഒൻപതു വർഷത്തിന് ശേഷമാണ് സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുന്നതിന് ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള, നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല തുടങ്ങിയ നേതാക്കൾ ജിദ്ദയിലെത്തിയിട്ടുണ്ട്. 
ചില സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പിന് സാധ്യതകളുണ്ടെങ്കിലും സമവായത്തിൽ കാര്യങ്ങൾ പര്യവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടന്നു വരികയാണ്. നേരത്തെ ജിദ്ദയിലെത്തി നടത്തിയ ചർച്ചയെത്തുടർന്ന് രൂപപ്പെട്ട ഐക്യം നിലനിർത്തി ഭിന്നതകളില്ലാതെ എല്ലാവരേയും ഒരുമിപ്പിച്ചു കൊണ്ടുപോകാൻ കഴിയും വിധത്തിലുള്ള കമ്മിറ്റിയായിരിക്കും തെരഞ്ഞെടുപ്പിലൂടെ നിലവിൽ വരികയെന്ന് ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കപ്പിള്ള മലയാളം ന്യൂസിനോട് പറഞ്ഞു. 

നിർബാധം കൊല നടക്കുമ്പോൾ എന്തു ചർച്ച; ഇസ്രായിലുമായി ഒരു ചര്‍ച്ചക്കുമില്ല -റീമ രാജകുമാരി
ജനാധിപത്യ സംഘടന എന്ന നിലയിൽ തെരഞ്ഞെടുപ്പിന് അവസരമൊരുക്കിയിട്ടുണ്ട്. ചില സ്ഥാനങ്ങളിലേക്ക് മത്സരമുണ്ടാകാമെങ്കിലും അത് ആരോഗ്യകരമായിരിക്കുമെന്നും സംഘടനയെ ശക്തിപ്പെടുത്തുന്നതിന് എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും ശങ്കരപ്പിള്ള പറഞ്ഞു. കുമ്പളത്ത് ശങ്കരപ്പിള്ള ചെയർമാനായ ശേഷം വിവിധ രാജ്യങ്ങളിൽ ഒ.ഐ.സി.സി കമ്മിറ്റികൾ രൂപീകരിക്കുകയും സംഘടനാ പ്രശ്‌നങ്ങളുള്ള പ്രദേശങ്ങളിൽ ഇടപെട്ടു പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളുണ്ടായതും ഒരു പരിധി വരെ സംഘടനക്ക് ഗുണകരമായിട്ടുണ്ട്. അഭിപ്രായ ഭിന്നതകളും അകൽച്ചകളും നിലനിൽക്കുന്നുണ്ടെങ്കിലും പരസ്യമായ വിഴുപ്പലക്കൽ കുറക്കുന്നതിന് ഈ സമവായ ശ്രമങ്ങൾ ഒരു പരിധി വരെ സഹായിച്ചിട്ടുണ്ട്. 


അതു ഇന്നു നടക്കുന്ന തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ. മുൻകാല തെരഞ്ഞെടുപ്പുകൾ പലതും സംഘർഷത്തിൽ വരെ കലാശിച്ചിരുന്നു. ഒ.ഐ.സി.സി, കെ.പി.സി.സി നിർദേശ പ്രകാരം നവംബർ മധ്യത്തോടെ നടക്കേണ്ടിയിരുന്ന റീജ്യണൽ കമ്മിറ്റി തെരഞ്ഞെടുപ്പ് ഡിസംബർ ആയിട്ടും നടക്കാത്ത സാഹചര്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട ജില്ലാ, ഏരിയ കമ്മിറ്റികൾ ഒ.ഐ.സി.സി, കെ.പി.സി.സി നേതൃത്വത്തോട് പരാതിപ്പെട്ടിരുന്നു. തുടർന്ന് തെരഞ്ഞെുപ്പിന് നേരത്തെ തീയതി നിശ്ചയിച്ചിരുന്നുവെങ്കിലും ആ ദിവസങ്ങളിൽ തെരഞ്ഞെടുപ്പിന് കളമൊരുക്കാതെ നീണ്ടു പോവുകയായിരുന്നു. 
കഴിഞ്ഞ തവണ രണ്ടു പാനലായാണ് മത്സരം നടന്നതെങ്കിലും ഇത്തവണ ഒരു പാനലും വ്യക്തിഗത സ്ഥാനാർഥികളുമാണ് നാമനിർദേശം നൽകിയിട്ടുള്ളത്. പാനലായുള്ള മത്സരാർഥികൾക്ക് ഹക്കീം പാറക്കലാണ് നേതൃത്വം നൽകുന്നത്. നിലവിലെ നേതൃത്വത്തോട് അനുഭാവം പ്രകടിപ്പിക്കുന്നവരാണ് വ്യക്തികളായി മത്സര രംഗത്തുള്ളത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിയന്ത്രിക്കുക ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടവും (റിയാദ്), നാഷണൽ കമ്മിറ്റി ട്രഷറർ റഹ് മാൻ മുനമ്പത്തും (റിയാദ്) ആയിരിക്കും. 


ഇന്ന് വൈകുന്നേരം ജിദ്ദ വിമാനത്താവളത്തിലെത്തിയ ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളയെ നിലവിലെ റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീറിന്റെ നേതൃത്വത്തിൽ നേതാക്കൾ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ഹക്കീം പാറക്കൽ, മമ്മദ് പൊന്നാനി, മുജീബ് മൂത്തേടത്ത്, അലി തേക്കുതോട്, സി.എം. അഹമ്മദ്, ഷരീഫ് അറക്കൽ, അഷ്‌റഫ് കൂരിയോട്, ഫസലുല്ല വെള്ളുവമ്പാലി, സഹീർ മാഞ്ഞാലി, മുസ്തഫ പെരുവള്ളൂർ, യാസർ നായിഫ്, നാസർ കോഴിക്കോട്, അനിൽകുമാർ പത്തനംതിട്ട തുടങ്ങിയവർ വിമാനത്താവളത്തിലെത്തിയിരുന്നു. 

Latest News