Sorry, you need to enable JavaScript to visit this website.

ടിക്കറ്റ് നിരക്ക് കുറഞ്ഞിട്ടാണോ ആളുകള്‍  വന്ദേഭാരതില്‍ ഇടിച്ചു കയറുന്നത്?  മന്ത്രി ഗണേഷ് 

തിരുവനന്തപുരം- കെ എസ് ആര്‍ ടി സിയിലെ ചെലവ് കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ആവര്‍ത്തിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ആര്‍ക്കെങ്കിലും ദോഷമുള്ള പണി മന്ത്രിമാരാരും ചെയ്യാന്‍ പാടില്ലെന്ന് താന്‍ അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്തെ പത്ത് രൂപ ടിക്കറ്റ് ഇലക്ട്രിക് ബസ് യാത്ര തുടരില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. ആളുകള്‍ ബസില്‍ കയറാന്‍ വേണ്ടിയാണ് ടിക്കറ്റ് നിരക്ക് പത്ത് രൂപയാക്കിയതെന്നാണ് എം ഡി പറയുന്നത്. എന്നാല്‍ ടിക്കറ്റ് നിരക്ക് കുറച്ചിട്ടാണോ വന്ദേഭാരത് എക്സ്പ്രസില്‍ ആളുകള്‍ കയറുന്നതെന്ന് അദ്ദേഹം ചോദിച്ചു. കെ എസ് ആര്‍ ടി സി യൂണിയനുകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇലക്ട്രിക് ബസ് വേണ്ടെന്ന് മന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ഒരു ഇലക്ട്രിക് ബസ് വാങ്ങുന്ന തുകയ്ക്ക് നാല് ഡീസല്‍ ബസുകള്‍ വാങ്ങാമെന്നും ഇലക്ട്രിക് ബസുകള്‍ വിജയകരമായി ഉപയോഗിച്ചതിന് തെളിവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്റ്റോക്ക്, അക്കൗണ്ട്, പര്‍ച്ചേസ് എന്നിവയ്ക്കായി പുതിയ സോഫ്റ്റ്വെയര്‍ നിര്‍മ്മിക്കും. കെ എസ് ആര്‍ ടി സി അഡ്മിനിസ്ട്രേഷന്‍ കമ്പ്യൂട്ടറൈസ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിർബാധം കൊല നടക്കുമ്പോൾ എന്തു ചർച്ച; ഇസ്രായിലുമായി ഒരു ചര്‍ച്ചക്കുമില്ല -റീമ രാജകുമാരി

Latest News