ഹൈഫ- ഇസ്രായിലിലെ ഹൈഫ നഗരത്തില്‍ യുദ്ധവിരുദ്ധ റാലി നടത്താന്‍ ഒടുവില്‍ പോലീസിന്റെ അനുമതി. ഹൈകോടതിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഹൈഫ നഗരത്തിലെ ഒരു കേന്ദ്രത്തില്‍ യുദ്ധവിരുദ്ധ പ്രതിഷേധം സംഘടിപ്പിക്കാന്‍ കോസ്റ്റല്‍ ഡിസ്ട്രിക്റ്റ് പോലീസ് സമ്മതിച്ചത്.
ഗാസയിലെ ഇസ്രായില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി
ഹൈഫയിലെ പാരീസ് സ്‌ക്വയറില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നര മുതല്‍ മൂന്നര വരെ പ്രകടനം നടക്കും. പരമാവധി 700 പ്രതിഷേധക്കാര്‍ക്ക് പങ്കെടുക്കാനാണ് അനുമതി.
എതിര്‍ പ്രതിഷേധങ്ങളും ഉണ്ടാകുമെന്നും അത് പൊതു സുരക്ഷയെ അപകടപ്പെടുത്തുമെന്നും വാദിച്ചണ് യുദ്ധ വിരുദ്ധ റാലികള്‍ അനുവദിക്കണമെന്ന അപേക്ഷകള്‍ പോലീസ് ആവര്‍ത്തിച്ച് നിഷേധിച്ചിരുന്നത്.
പെര്‍മിറ്റുകള്‍ക്കായുള്ള നിരവധി അഭ്യര്‍ത്ഥനകളാണ് പോലീസ് നിരസിച്ചിരുന്നത്. അതേസമയം തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും പ്രതിഷേധത്തിനുമുള്ള മൗലികാവകാശം പോലീസ് ലംഘിക്കുകയാണെന്ന് അപേക്ഷകര്‍ കോടതിയില്‍ വാദിച്ചു.
പ്രതിഷേധങ്ങള്‍ സുരക്ഷിതമായി നടത്താനുള്ള വഴി കണ്ടെത്തേണ്ടത് പോലീസിന്റെ ജോലിയാണെന്ന് ഹൈക്കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാര്‍ പറഞ്ഞു.
ഈ വാർത്തകളും വായിക്കുക
ഓവര്‍ ടൈം വര്‍ധിപ്പിച്ചു, നിതാഖാത്തില്‍ വെയിറ്റേജ്, ഫ്‌ളെക്‌സിബിള്‍ തൊഴില്‍ നിയമത്തില്‍ ഭേദഗതി
അവര്‍ വീമ്പിളക്കുന്നു; ഇസ്രായിലിനെ ആക്രമിക്കാന്‍ ഇറാന് കഴിയില്ലെന്ന് ഇറാഖ് വിദേശ മന്ത്രി
മുസ്ലിം യുവതി 34 വര്‍ഷത്തിനുശേഷം നല്‍കിയ ബലാത്സംഗ പരാതി തള്ളി; സുപ്രീം കോടതി പറയുന്ന കാരണങ്ങള്‍






