ചെറിയ പെൺകുട്ടികൾക്കുപിന്നാലെ കഴുകന്മാർ; കണ്ണൂരിൽ വയോധികനടക്കം മൂന്നു പേർ പിടിയിൽ

കണ്ണൂർ - പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ കണ്ണൂരിൽ വയോധികനടക്കം മൂന്നു പേർ പിടിയിലായി. ശ്രീകണ്ഠപുരം, കണ്ണൂർ, ചക്കരക്കൽ പോലീസ് സ്റ്റേഷനുകളിലാണ് അറസ്റ്റ്. ഇതിൽ ഒരാളെ ബംഗലൂരുവിൽ വെച്ചാണ് പിടികൂടിയത്.

എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിലാണ് കാസർക്കോട് കുമ്പള കോയിപ്പാടി കടപ്പുറം ബാത്തിഷ് മൻസിലിൽ ദാവൂദ് ഹക്കിമിനെ (25) ശ്രീകണ്ഠപുരം എസ്.ഐ,കെ. കദീജ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയാണ് പീഡനത്തിനിരയായത്.  കാസർക്കോട് നിന്ന് സുഹൃത്തിനൊപ്പം അയാളുടെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ദാവൂദ്.  വീട്ടുകാരുമായി ഏറെ അടുപ്പം സ്ഥാപിക്കുകയും പെൺകുട്ടിയുമായി സ്നേഹപ്രകടനം നടത്തുകയും ചെയ്‌തു. രാത്രി എല്ലാവരും ഉറങ്ങിയപ്പോൾ പെൺകുട്ടിയെ വിളിച്ചുണർത്തി സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ പെൺകുട്ടി പീഡന വിവരം അമ്മയോട് പറഞ്ഞു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. പീഡനത്തിന് മുമ്പ് പ്രതി മയക്കുമ രുന്ന് ഉപയോഗിച്ചതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. എറണാകുളം കലൂർ ബസ്‌സ്റ്റാൻ്റിലെ ചായക്കടയിൽ ജോലിക്കാരനാണ് ദാവൂദ്.

ഓവര്‍ ടൈം വര്‍ധിപ്പിച്ചു, നിതാഖാത്തില്‍ വെയിറ്റേജ്, ഫ്‌ളെക്‌സിബിള്‍ തൊഴില്‍ നിയമത്തില്‍ ഭേദഗതി

അവര്‍ വീമ്പിളക്കുന്നു; ഇസ്രായിലിനെ ആക്രമിക്കാന്‍ ഇറാന് കഴിയില്ലെന്ന് ഇറാഖ് വിദേശ മന്ത്രി

മുസ്ലിം യുവതി 34 വര്‍ഷത്തിനുശേഷം നല്‍കിയ ബലാത്സംഗ പരാതി തള്ളി; സുപ്രീം കോടതി പറയുന്ന കാരണങ്ങള്‍

 നാലാം തരം വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പരാതിയിലാണ് ഓട്ടോ ഡ്രൈവറായ മുതുകുറ്റിയിലെ മത്തിപ്പറമ്പിൽ സി.കെ പവിത്രനെ (67)  ചക്കരക്കൽ സി.ഐ: ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്‌തത്‌. ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒമ്പത് വയസുകാരിയാണ് പീഡനത്തിനിരയാ യത്. കഴിഞ്ഞ എട്ടിന് വൈകിട്ട് നാല് മണിയോടെ കുട്ടിയുടെ മൂത്തമ്മയുടെ വീടിനടുത്തെത്തിയപ്പോൾ ലൈംഗിക ഉദ്ദേശ ത്തോടെ കുട്ടിയെ രഹസ്യഭാഗങ്ങളിലുൾപ്പെടെ പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തുവെന്നാണ് കേസ്.

 പതിനേഴുകാരിയെ ബാംഗ്ളൂരിലെത്തിച്ച് ഒന്നരയാഴ്‌ച ലൈംഗികമായി പീഡിപ്പിച്ച കേസിലാണ്  പ്രിയേഷ് കണ്ണൂരിനെ (24) ടൗൺ സി.ഐ, പി.എ ബിനുമോഹൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്‌. ബംഗ്ളൂരുവിൽ ജോലി ചെയ്യുന്ന പ്രിയേഷിനെ പോലീസ് അവിടെയെത്തി പിടികൂടുകയായിരുന്നു. ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് അറസ്റ്റ്. വീടിറങ്ങിയ പെൺകുട്ടിയെ കണ്ണൂരിൽ നിന്ന് തീവണ്ടിമാർഗം ബംഗ്ളൂരിലെത്തിച്ച് ലോഡ്‌ജ് മുറിയിലും മറ്റുമായി താമസിപ്പിച്ച് ഒന്നരയാഴ്‌ച ലൈംഗിക പീഡനത്തിനിരയാ ക്കുകയായിരുന്നു. പിന്നീട് കുട്ടിയെ ഇയാൾ ഉപേക്ഷിച്ചു. കുട്ടി ട്രെയിൻ മാർഗം കോഴി ക്കോടെത്തിയ ശേഷം ഓട്ടോ ഡ്രൈവർമാർ പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. അവിടെ വെച്ച് പെൺകുട്ടിയോട് വിവരങ്ങൾ തിരക്കിയപ്പോഴാണ് പീഢന വിവരം പുറത്തുവന്നത്. തുടർന്ന് കേസ് റജിസ്റ്റർ ചെയ്ത ശേഷം കണ്ണൂരിലേക്ക് കൈമാറുകയായിരുന്നു.

Latest News