Sorry, you need to enable JavaScript to visit this website.

കുസാറ്റ് ദുരന്തത്തില്‍ നിലവിലുള്ള പോലീസ് അന്വേഷണം മതിയാകില്ലേയെന്ന് ഹൈക്കോടതി

കൊച്ചി - കുസാറ്റ് ദുരന്തത്തില്‍ നിലവിലുള്ള പോലീസ് അന്വേഷണം മതിയാകില്ലേയെന്ന്് ഹൈക്കോടതി. പോലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച പ്രതികളെ അറസ്റ്റ് ചെയ്‌തോ എന്നും കോടതി സര്‍ക്കാറിനോട് ആരാഞ്ഞു. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ പരാമര്‍ശം. കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു  സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഹര്‍ജി നല്‍കിയത്.
താന്‍ അടക്കം  മൂന്ന് അധ്യാപകരെ ബലിയാടാക്കി റജിസ്ട്രാറെ സംരക്ഷിക്കാനാണ് ശ്രമമെന്നും ദുരന്തത്തെക്കുറിച്ച്  ജുഡീഷ്യല്‍ അന്വേഷണം വേണെമെന്നും മുന്‍ പ്രിന്‍സിപ്പാള്‍  ദിപക് കുമാര്‍ സാഹു ഹൈക്കോടതിയെ അറിയിച്ചു. ടെക് ഫെസ്റ്റിന്  പോലീസ് സുരക്ഷ ആവശ്യപ്പെട്ട് റജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിരുന്നതായും എന്നാല്‍ ഇത് അവഗണിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. അധ്യാപകരുടെ ഭാഗത്ത് നിന്ന് അശ്രദ്ധ ഉണ്ടായെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.  ഓഡിറ്റോറിയത്തില്‍ ഉള്‍ക്കൊള്ളാനാകുന്നതിലും കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ചതാണ് കുസാറ്റ് ദുരന്തത്തിന് കാരണമെന്നായിരുന്നു പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ആയിരം പേര്‍ക്ക് പങ്കെടുക്കാനാകുന്ന ഓഡിറ്റോറിയത്തില്‍ നാലായിരം പേരാണ് എത്തിയത്. സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ ക്യാംപസിന് പുറത്ത് നിന്നും ആളുകളെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

 

Latest News