Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മഹാരാജാസ് വിദ്യാർഥി സംഘർഷം: ഗ്യാങ് സംഘർഷങ്ങളുടെ മറവിൽ ഫ്രറ്റേണിറ്റിയെ പ്രതി ചേർക്കാന് ശ്രമമെന്ന്

എസ്.എഫ്.ഐ ആക്രമണത്തിൽ പരിക്കേറ്റ ഫ്രറ്റേണിറ്റി പ്രവർത്തകൻ ബിലാൽ ആശുപത്രിയിൽ

കൊച്ചി - വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മൂന്നാം വർഷ റപ്രസന്റെറ്റീവ് സീറ്റ് പരാജയത്തെ തുടർന്ന് മഹാരാജാസ് കാമ്പസിൽ എസ്.എഫ്.ഐയും മൂന്നാം വർഷ വിദ്യാർഥികളും തമ്മിൽ നടന്ന ഗ്യാങ് സംഘർഷങ്ങളിൽ ഫ്രറ്റേണിറ്റിയെ പ്രതി ചേർക്കാനുള്ള ശ്രമമാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയിൽ എസ്.എഫ്.ഐ നടത്തുന്നതെന്ന് ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ ബാസിത് പറഞ്ഞു. കഴിഞ്ഞ നിരവധി ദിവസങ്ങളിലായി എസ്.എഫ്.ഐയുടെ ഭാഗത്തുനിന്ന് വിദ്യാർഥികൾക്ക് നേരെ തുടർച്ചയായി ആക്രമണങ്ങളാണ് നടന്നുക്കൊണ്ടിരിക്കുന്നത്. 

ഫ്രറ്റേണിറ്റി പ്രവർത്തകൻ താമസിക്കുന്ന താമസ സ്ഥലത്തടക്കം കയറി മർദിച്ച എസ്.എഫ്.ഐ നേതാക്കളെ ഉൾപ്പെടെ വധ ശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാൻ കൂടിയാണ് എസ്.എഫ്.ഐ നടത്തുന്ന വ്യാജ പ്രചാരണം.
കഴിഞ്ഞ ദിവസം കോളേജിലെ അധ്യാപകനെ ഫ്രറ്റേണിറ്റി മർദിച്ചു എന്ന പ്രചാരണം കൂടി എസ്.എഫ്.ഐയും വിദ്യാർഥി യൂണിയനും നടത്തിയിരുന്നു. ആരോപണം കള്ളമെന്ന് തെളിഞ്ഞപ്പോഴാണ് ഫ്രറ്റേണിറ്റിക്കെതിരെ മറ്റൊരു വ്യാജ ആരോപണവുമായി എസ്.എഫ്.ഐ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.

ഈ പ്രചാരണത്തിന്റെ മറവിൽ കഴിഞ്ഞ രാത്രി ഫ്രറ്റേണിറ്റി പ്രവർത്തകൻ ബിലാലിനെ എസ്.എഫ്.ഐ ഗുണ്ടകൾ ക്രൂരമായി ആക്രമിച്ചതായും ഗുരുതരമായി പരിക്കേറ്റ് ബിലാൽ എറണാകുളം ഇന്ദിര ഗാന്ധി ഹോസ്പിറ്റലിൽ ചികിത്സയിലുമാണെന്ന് അബ്ദുൽ ബാസിത് പറഞ്ഞു. 

എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ നടത്തുന്ന വ്യാജ പ്രചാരണങ്ങളെ ഏറ്റെടുത്ത മാധ്യമങ്ങൾ ഫ്രറ്റേണിറ്റിയുടെ വിശദീകരണം ഉൾപ്പെടുത്താതെ ഏകപക്ഷീയമായ പ്രചാരണങ്ങളാണ് നടത്തികൊണ്ടിരിക്കുന്നതെന്ന് അബ്ദുൽ ബാസിത് ആരോപിച്ചു. 

എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ കാമ്പസിൽ തുടരുന്ന ആസൂത്രിത ഗുണ്ടാ രാഷ്ട്രീയത്തെ വിദ്യാർത്ഥികൾ തിരിച്ചറിയുക തന്നെ ചെയ്യും. വ്യാജ പ്രചാരണങ്ങളുടെയും തെരഞ്ഞെടുപ്പ് തോൽവിയുടെയും പേരിൽ തുടരുന്ന ആക്രമണങ്ങൾ അവസാനിപ്പിച്ച് കാമ്പസിന്റെ സമാധാനന്തരീക്ഷത്തെ നിലനിർത്താൻ എല്ലാ വിദ്യാർഥികളും തയ്യാറാവണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ ബാസിത് ആവശ്യപെട്ടു.

Latest News