ഗുരുദ്വാരയില്‍ കയറി നമസ്‌കരിച്ചത് മലയാളി യുവാവ്? -video

സിഖുകാരുടെ ആരാധനാലയമായ ഗുരുദ്വാര സാഹിബില്‍ കയറി മുസ്ലിം യുവാവ് നമസ്‌കാരം നിര്‍വഹിച്ചത് സമൂഹിക മാധ്യമങ്ങളില്‍ വൈറലായി. സമീപത്തൊന്നും മുസ്്‌ലിം പള്ളി കണ്ടെത്താനാവാത്തതിനാല്‍ ടാക്‌സിക്കാരന്‍ ഇയാളെ ഗുരുദ്വാര സമീപം ഇറക്കുകയായിരുന്നുവെന്ന് കരുതുന്നു.
ഗുരുദ്വാരയില്‍ കയറി നമസ്‌കാരത്തിലേര്‍പ്പെട്ട യുവാവിനെ ഗുരുദ്വാര കമ്മിറ്റി അഗംങ്ങള്‍ ഉള്‍പ്പെടെ ആരും തടഞ്ഞില്ല. നമസ്‌കാരം പൂര്‍ത്തിയാക്കി യുവാവ് ഇറങ്ങിപ്പോകുന്നതും വിഡിയോയില്‍ കാണാം. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോ ധാരാളം പേര്‍ റിട്വീറ്റ് ചെയ്തു.
മുസ്്‌ലിം യുവാവ് മലയാളിയാണെന്നും താടിവെച്ചവരെ കണ്ട് മുസ്്‌ലിം പള്ളിയാണെന്ന് തെറ്റിദ്ധരിച്ചിരിക്കാമെന്നുമാണ് ഒരാളുടെ കമന്റ്.

Latest News