അബുദാബി-കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ അറബ് വംശജനായ യുവാവിന് ദുബായ് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു.2020 ജൂലൈയിൽ നടന്ന കൊലപാതക കേസിൽ ചൊവ്വാഴ്ചയാണ് കോടതി വിധി പ്രസ്താവിച്ചത്. യൂറോപ്യൻ വംശജയായ യുവതിയാണ് കൊല്ലപ്പെട്ടത്. യുവാവുമായുള്ള ബന്ധം അവസാനിപ്പിച്ച് മറ്റൊരാളെ പ്രണയിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. യുവതിയെ ദിവസങ്ങളോളം നിരീക്ഷിച്ച യുവാവ് യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി കഴുത്തറുക്കുകയും വയറ്റിൽ കുത്തുകയുമായിരുന്നു.ശബ്ദം കേട്ടെത്തിയ സുരക്ഷ ജീവനക്കാരനാണ് യുവതിയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടത്.പോലീസ് എത്തി യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.2017 മുതൽ യുവതിയുമായി ബന്ധമുണ്ടായിരുന്നതായി യുവാവ് സമ്മതിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ് യുവതിക്ക് മറ്റൊരാളുമായി അടുപ്പമുള്ള കാര്യം അറിഞ്ഞാണ് ഇയാൾ കൊലപാകത്തിന് മുതർന്നത്.






