ഷാർജ-യു.എ.ഇയിലെ മലയാളി കൂട്ടായ്മയായ എമിറേറ്റ്‌സ് മലയാളി അസോസിയേഷന്റെ ലോഗോ പ്രകാശനം ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ അക്കാഫ് ഇവൻസ് ചെയർമാനും ഇമയുടെ അഡ്വൈസറി ബോർഡ് അംഗവുമായ ഷാഹുൽ ഹമീദിന് നൽകി ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡൻറ് ഡോ. ഇ.പി. ജോൺസൺ നിർവഹിച്ചു.പ്രവാസികളുടെ പ്രയാസങ്ങളോട് ഒപ്പം നിൽക്കാനും അവ പരിഹരിക്കുന്നതിനുള്ള ഇടപെടലുകളും നടത്താനും സംഘടന ശ്രമിക്കുമെന്ന് അഡ്വ.ഷാഹുൽഹമീദ് പറഞ്ഞു. ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എ.വി മധുവിനെ ഉപഹാരം നൽകി ആദരിച്ചു.വിവിധ സംഘടന നേതാക്കളായ രവി തണ്ടശ്ശേരി, എസ്.എം. ജാബിർ, പുന്നക്കൽ മുഹമ്മദാലി, ഇമയുടെ ഭാരവാഹികളായ ഖാൻ പാറയിൽ, ഷൗക്കത്ത് പൂച്ചക്കാട്, അനിൽ അടുക്കം, അഭിലാഷ് രത്‌നാകരൻ, സജിത്ത് അരിക്കര, നൗഷാദ് വലിയകത്ത്, അഡ്വ. ഫരീദ്, മുനീർ സിലാൻഡ്, മുജീബ് മോഡേൺ, ബിനോയ് പിള്ളൈ, ഫൈസൽ റാസി, അഞ്ജു ശ്രീകണ്ഠൻ എന്നിവർ സംസാരിച്ചു. ആക്ടിങ് പ്രസിഡൻറ് രാജശേഖരൻ വെടിത്തറക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷിബു മുഹമ്മദ് സ്വാഗതവും ട്രഷറർ പ്രഭാത നായർ നന്ദിയും പറഞ്ഞു.പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന സാമൂഹിക പ്രവർത്തകൻ ഡോക്ടർ രാജൻ വർഗീസിന് ചടങ്ങിൽ ഉപഹാരം നൽകി.സംഗീത സായാഹ്നവും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.






